Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആശങ്കയോടെ കേരളം... വിമതരുടെ പിടിയിലായ മലയാളി നേഴ്‌സുമാര്‍ എവിടെയെന്നറിയില്ല, സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

03 JULY 2014 10:48 AM IST
മലയാളി വാര്‍ത്ത.

ഇറാഖില്‍ കഴിയുന്ന മലയാളി നേഴ്‌സുമാരുടെ വിവരമൊന്നു മറിയാതെ ആശങ്കയോടെ കേരളം. അതേസമയം ഇറാഖില്‍ വിമതരുടെ പിടിയിലുള്ള മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നഴ്‌സുമാരെ വിമതര്‍ തിക്രിത്തില്‍ നിന്ന് മാറ്റിയെന്നും എവിടേക്കാണ് മാറ്റിയതെന്ന് അറിയില്ലെന്നും മന്ത്രാലയം. ബോംബാക്രമണം ഉണ്ടായതിന് സ്ഥിരീകരണമില്ല. ജനല്‍ ചില്ല് തകര്‍ന്ന് ചില നഴ്‌സുമാര്‍ക്ക് നിസ്സാരപരുക്കേറ്റിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് സയ്യിദ് അഖ്ബറുദീന്‍ പറഞ്ഞു.

ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരമാണ് നഴ്‌സുമാര്‍ തിക്രിതില്‍ നിന്നും മൊസൂളിലേക്ക് പോകാന്‍ തയ്യാറായതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതരാണെന്ന് നഴ്‌സുമാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

നേരത്തെ 5 മലയാളി നഴ്‌സുമാര്‍ക്ക് സ്‌ഫോടത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമതരുടെ അന്ത്യശാസനത്തെ തുടര്‍ന്ന് തിക്രിത്തിലെ ആശുപത്രിയില്‍ നിന്ന് മൊസൂളിലേക്ക് മാറ്റുന്നതിനിടെയാണ് നഴ്‌സുമാര്‍ക്ക് പരിക്കേറ്റത്. തീവ്രവാദികള്‍ ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മൊസൂളിലേക്ക് മാറ്റുന്നതിന് മുന്‍പായി നഴ്‌സുമാര്‍ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. മൂന്നു ബസുകളിലായി 47 നഴ്‌സുമാരെയാണ് തിക്രിതില്‍ നിന്നും മൊസൂളിലേക്ക് കൊണ്ടുപോയത്.

നേരത്തെ രണ്ടുമണിക്കൂറിനുള്ളില്‍ തിക്രീത്തിലെ ആശുപത്രി വിടണമെന്ന് ഐഎസ്‌ഐഎല്‍ വിമതര്‍ നഴ്‌സുമാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. തിക്രീത്തിലെ ആശുപത്രിയില്‍ നിന്ന് വിമതരുടെ പൂര്‍ണ്ണ അധീനതയിലുളള മൊസൂളിലേക്ക് പോകാനാണ് വിമതര്‍ ആവശ്യപ്പെട്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (4 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (7 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (8 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (10 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (12 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (13 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (14 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (17 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (25 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (45 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (58 minutes ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി  (1 hour ago)

ബില്ലുകളും റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേട്: അയ്യപ്പ സംഗമ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഓഡിറ്റര്‍ ഹൈക്കോടതിയില്‍  (1 hour ago)

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends