ഉത്തരകൊറിയയിൽ ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപം വീണ്ടും ഭൂകമ്പം

ഉത്തരകൊറിയയിൽ ഭൂകമ്പം. ആണവ പരീക്ഷണം നടന്ന സ്ഥലത്തിനു സമീപം വെള്ളിയാഴ്ചയായിരുന്നു ഭൂകമ്പം നടന്നത്. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. കിൽജു പട്ടണത്തിൽനിന്ന് 54 കിലോമീറ്റർ ദൂരെയാണ് ഭൂകമ്പം നടന്നത്. സെപ്റ്റംബർ മൂന്നിന് ഇവിടെ ആണവപരീക്ഷണം നടന്നിരുന്നു.
ഇതിനുശേഷം ഇവിടെയുണ്ടാവുന്ന നാലാമത്തെ ഭൂകമ്പമാണിത്. ആണവ പരീക്ഷണം മൂലം പ്രദേശം ദുർബലമായിരിക്കാമെന്നും പരീക്ഷണ കേന്ദ്രം മറ്റെവിടേക്കെങ്കിലും മാറ്റാൻ ഉത്തരകൊറിയ നിർബന്ധിതമാവുമെന്നും വിദഗ്ദർ പറഞ്ഞു.
https://www.facebook.com/Malayalivartha
























