ഇന്ത്യന്‍ വംശജയായ യുവതി കാറിനുള്ളില്‍ വെന്തുമരിച്ചു

ഇന്ത്യന്‍ വംശജയായ യുവതി അമേരിക്കയില്‍ കാറിനുള്ളില്‍ വെന്തുമരിച്ചു. ഹര്‍ലീന്‍ ഗ്രെവാള്‍ (25) ആണ് മരിച്ചത്. ഹര്‍ലീന്‍ സഞ്ചരിച്ച കാര്‍ ഒരു ഭിത്തിയിലിടിച്ചാണ് തീ പിടിച്ചത്. അതേസമയം ഹര്‍ലീനെ രക്ഷപെടുത്താന്‍ ശ്രമിക്കാതെ കാറിന്റെ ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. സയീദ് അഹമ്മദ് എന്ന യുവാവാണ് കാറോടിച്ചിരുന്നത്.
ബ്രൂക്കിലിന്‍ക്വീന്‍സ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ ഭിത്തിയിലിടിച്ച കാറിന് തീ പിടിക്കുകയായിരുന്നു. പൊള്ളലേറ്റെങ്കിലും ഡ്രൈവര്‍ക്ക് പുറത്ത് കടക്കാനായി. അഗ്‌നിശമന സേനയെത്തി തീ കെടുത്തിയപ്പോഴാണ് കാറിനുള്ളില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നെന്ന് വ്യക്തമായത്. ഹര്‍ലീന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
യാത്രക്കാരിയെ ഉപേക്ഷിച്ച് സ്വയം രക്ഷപെട്ട ഡ്രൈവറ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബ്രൂക്കിലിന്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha
























