യുദ്ധത്തിന് തയാറെന്ന് ഉത്തര കൊറിയ

യുഎസിന്റെ ശത്രുത മനോഭാവം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന് ഉത്തര കൊറിയ. ഏതുനിമിഷവും ആണവയുദ്ധം ഉണ്ടാകാമെന്നും യുഎന്നിലെ ഡപ്യൂട്ടി അംബാസഡർ കിം ഇൻ റയോങ് പറഞ്ഞു.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള വാക്പോരു തുടരുന്നതിനിടെയാണ് യുഎന്നിൽ ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയതെന്നും ശ്രദ്ധേയമാണ്.
ഉത്തര കൊറിയയ്ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചുമുള്ള ചർച്ചക്ക് തയാറല്ലെന്ന് കിം ഇൻ റയോങ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയാൽ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് യുഎന്നിൽ ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉത്തരകൊറിയ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























