ഈ യുവതിയുടെ ബന്ധുക്കള്‍ ആരെങ്കിമുണ്ടോ... മലയാളി യുവതിയുടെ മൃതദേഹം നാല് മാസമായി തിരിച്ചറിയാതെ മോര്‍ച്ചറിയില്‍, യുവതിയുടെ പാസ്‌പോര്‍ട്ട് കണ്ടെടുത്തു, സഹായകമായത് സോഷ്യല്‍ മീഡിയ

മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ മലയാളി യുവതിയുടെ മൃതദേഹം നാല് മാസമായി ഉപേക്ഷിക്കപ്പെട്ടനിലയില്‍. തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന മുപ്പത്തേഴുകാരിയുടെ മൃതദേഹമാണ് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിച്ചത്.
സുബാംഗ് ജയിലിലെ ജനവാസ കേന്ദ്രത്തിലുള്ള കെട്ടിടത്തില്‍ നിന്നും വീണാണ് മെര്‍ലിന്‍ മരണപ്പെടുന്നത്. പ്രാഥമിക പരിശോധനയില്‍ മരണപ്പെട്ട യുവതിയുടെ പാസ്‌പോര്‍ട്ടോ, മറ്റ് തിരിച്ചറിയല്‍ രേഖയോ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് നാലുമാസമായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.
മൃതദേഹം ആരുടേതാണെന്ന് മനസിലാകാതെ വന്നതോടെ മലേഷ്യന്‍ പോലീസ്, ഇന്ത്യന്‍ ഹൈകമ്മീഷന്‍, കേരള പോലീസ് എന്നിവര്‍ പത്രമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത നല്‍കിയതിന്റെ ഫലമായി യുവതിയുടെ പാസ്‌പോര്‍ട്ട് കണ്ടെടുത്തു. ഇതാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്.
https://www.facebook.com/Malayalivartha
























