ട്രംപിനെതിരായ നീക്കത്തിന് ഒരുകോടി ഡോളര്‍ സംഭാവന നല്‍കുമെന്ന വാഗ്ദാനവുമായി അമേരിക്കൻ കോടീശ്വരൻ

അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റതുമുതൽ വിവാദങ്ങളും ഡൊണാൾഡ് ട്രംപിന് മുതൽക്കൂട്ടാണ്. നിരവധിപ്പേർ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ കോടീശ്വരനും ട്രംപിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്‍ ടോം സ്റ്റെയറാണ് ഓണ്‍ലൈന്‍, ദൃശ്യ മാധ്യമങ്ങളിലൂടെ ട്രംപിനെതിരായ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ട്രംപിനെതിരായ നീക്കത്തിന് ഒരുകോടി ഡോളര്‍ സംഭാവന നല്‍കുമെന്നാണ് കോടീശ്വരന്റെ വാഗ്ദാനം. ട്രംപിനെതിരെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പരസ്യവും അദ്ദേഹം തയ്യാറാക്കി. ട്രംപിനെ പുറത്താക്കാനുള്ള കാരണങ്ങള്‍ അദ്ദേഹം ഓരോന്നായി പറയുകയും ചെയ്യുന്നു. അമേരിക്കയെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചു, എഫ്ബിഐയുടെ പ്രവര്‍ത്തനങ്ങളെ തടയുന്നു, വിദേശരാജ്യങ്ങളില്‍ നിന്ന പണം വാങ്ങുന്നു, സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുന്നു തുടങ്ങിയ നിരവധി ആരോപണങ്ങൾ ട്രംപിനെതിരെ അദ്ദേഹം ഉന്നയിക്കുന്നു.
ട്രംപ് മാനസിക പ്രശ്‌നമുള്ളയാളാണെന്ന് തിരിച്ചറിഞ്ഞിട്ടും യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീഡ് ടു ഇംപീച്ച് എന്ന വെബ്സൈററ് വഴിയാണ് ഇംപീച്ചമെന്റ് പ്രമേയം അമേരിക്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാനുള്ള പിന്തുണ തേടുന്നത്.


https://www.facebook.com/Malayalivartha
























