ജപ്പാനിലെ ലാൻ ചുഴലികാറ്റിൽ രണ്ടു മരണം

ജപ്പാനിലെ ലാൻ ചുഴലികാറ്റിൽ രണ്ടു മരണം. ഹോൻസു ദ്വീപിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ശക്തമായ ലാൻ ചുഴലികാറ്റ് വീശിയത്. കാറ്റ് കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ 29,000ത്തിലേറെപ്പേരെ നിർബന്ധിത ഒഴിപ്പിക്കലിനു വിധേയരാക്കി.
6,70,000 പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാറ്റിനെത്തുടർന്ന് ജപ്പാൻ എയർലൈൻസ് ഞായറാഴ്ചത്തെ 400ഉം തിങ്കളാഴ്ചത്തെ 170 സർവീസുകൾ റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























