ഓസ്‌ട്രേലിയയിലെ വിമാനത്താവളങ്ങളില്‍ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ഇനിമുതല്‍ കര്‍ശന പരിശോധന

ഓസ്‌ട്രേലിയയിലെ വിമാനത്താവളങ്ങളില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ഇനിമുതല്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരും. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നത്. വിമാനത്താവളങ്ങളിലെ വിവിധ സോണുകളിലായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണ്.
ജീവനക്കാരുടെ കൈവശമുള്ള ബാഗുകളും അവരുടെ വാഹനകളുമെല്ലാം പരിശോധിക്കുമെന്നാണ് വിവരം. സ്ഥിരം ജോലിക്കാരല്ലാത്ത നിരവധിപ്പേര്‍ വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 1,40,000ലേറെ കരാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























