പാക്കിസ്ഥാന്‍ ട്രക്കുകള്‍ക്ക് അഫ്ഗാനിസ്ഥാന്റെ വിലക്ക്

പാക്കിസ്ഥാനില്‍ നിന്നുള്ള ട്രക്കുകള്‍ അഫ്ഗാനിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ അവസാനിച്ച പശ്ചാത്തലത്തിലാണ് ട്രക്കുകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതില്‍നിന്നും പാക് ട്രക്കുകളെ തടയുന്നതിനുള്ള ഉത്തരവ് പ്രസിഡന്റ് അഷ്‌റഫ് ഘാനി പുറപ്പെടുവിച്ചു.
അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പാക്കിസ്ഥാന്‍ ചരക്ക് കടത്തിയിരുന്നു. ട്രക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതുമൂലം നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























