ഒടുവില്‍ ഒരു ബഹിരാകാശ ശാസ്ത്രജ്ഞന്‍ ദീപാവലി രാത്രിയിലെ ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടു

ദീപാവലി രാത്രിയില്‍ ഇന്ത്യയുടെ ബഹിരാകാശത്തു നിന്നുമുള്ള ചിത്രം എന്ന നിലയില്‍ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വന്നിട്ടുണ്ട്.
എന്നാല്‍ ഇവയില്‍ ബഹുഭൂരിപക്ഷവും ഫോട്ടോഷോപ്പ് വഴി ചെയ്തതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥത്തിലുള്ള ഒരു ചിത്രം ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു ബഹിരാകാശ ശാസ്ത്രജ്ഞന്‍.
പവോലോ നെസ്‌പോളി എന്ന ബഹിരാകാശ ശാസ്ത്രജ്ഞനാണ് ദീപാവലി രാത്രിയിലെ ഇന്ത്യയുടെ, ബഹിരാകാശത്തു നിന്നുമുള്ള ചിത്രം പുറത്തു വിട്ടത്. തന്റെ ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഈ ചിത്രം പോസ്റ്റ് ചെയ്തത്.

ഇതോടെ വ്യാജമായി പ്രചരിച്ച ദീപാവലി ചിത്രങ്ങള്‍ക്ക് നമുക്ക് വിടപറയാം. കാരണം ഈ ചിത്രത്തില്‍ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാകും ഇന്ത്യ എങ്ങനെയുണ്ട് ആ ദിവസം എന്ന്. ഒരുപാട് ആളുകള്‍ ഈ ഒരു ചിത്രം പങ്കുവെച്ചതിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയും ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha
























