മ്യാൻമറിനു നൽകുന്ന സൈനിക സഹായം നിർത്തലാക്കാൻ ഒരുങ്ങി യുഎസ്

മ്യാൻമറിനു നൽകുന്ന സൈനിക സഹായം നിർത്തലാക്കാൻ യുഎസ് ഒരുങ്ങുന്നു. രോഹിംഗ്യ മുസ്ലിങ്ങൾക്ക് നേരെയുണ്ടായ വംശീയാതിക്രമങ്ങളുടെ പേരിലാണ് ഇങ്ങനെയൊരു തീരുമാനം. രോഹിംഗ്യ വിഷയത്തിൽ സഖ്യകക്ഷികളുമായി ചർച്ച നടത്തിയ ശേഷം ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.
മ്യാൻമറിനെതിരെ ഇനിയും കടത്ത നടപടികൾ എടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് ഹെതർ നൗവർട്ട് പറഞ്ഞു. റാഖൈൻ സംസ്ഥാനത്ത് ജനാധിപത്യം പരിപാലിക്കുന്നതിനു മ്യാൻമർ ഭരണകൂടം എടുക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നതായും യുഎസ് വ്യക്തമാക്കി.
റാക്കൈനിൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് യുഎസ് പിന്തുണ നൽകും. മ്യാൻമറിൽ നിന്ന് പലായനം ചെയ്തവരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികൾ എടുക്കണമെന്നും നൗവർട്ട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























