കുറഞ്ഞ ചിലവില്‍ ഫോറിന്‍ സുന്ദരികള്‍ തെരുവില്‍... പരമ്പരാഗത ലൈംഗിക തൊഴിലാളികള്‍ വെട്ടിലായി

മയക്കുമരുന്നിനും മറ്റ് ദുശ്ശീലങ്ങള്‍ക്കും പണം തികയാതെ സ്ത്രീകള്‍ ലൈംഗിക തൊഴിലിനായി തെരുവിലേക്ക് ഇറങ്ങിയതായി റിപ്പോര്‍ട്ട്. ലൈംഗിക തൊഴിലിന് തയ്യാറായി സുന്ദരികള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിതോടെ പരമ്പരാഗതമായി ലൈംഗിക തൊഴിലെടുത്ത് ജീവിച്ചിരുന്ന തൊഴിലാളികള്‍ക്ക് വില കുറഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പോളിഷ് സുന്ദരികളാണ് ലൈംഗിക തൊഴിലിന് തയ്യാറായി കൂട്ടത്തോടെ ബ്രിട്ടീഷ് തെരുവുകളില്‍ ഇറങ്ങാന്‍ തുടങ്ങിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലൈംഗികതൊഴിലാളികള്‍ ഉള്ള ഇടങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലിവര്‍പൂളിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിനുള്ളത്. ഇവിടത്തേക്ക് ഇത്തരം കുടിയേറ്റക്കാര്‍ തങ്ങളുടെ ശരീരം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാകുന്നതും ഇംഗ്ലീഷ് വേശ്യകളുടെ വില കുറയ്ക്കുന്നുണ്ട്. ബിബിസിക്ക് ത്രീ ഡോക്യുമെന്ററിക്ക് വേണ്ടിയാണിക്കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. റെഡ് ലൈറ്റ് ഡിസ്ട്രിക്ടിലെ സ്ത്രീകള്‍ 4 പൗണ്ടില്‍ കുറവ് പണത്തിന് പോലും ശരീരം വില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ് ഇതിനടുത്ത് താമസിക്കുന്ന ലിയാം വെളിപ്പെടുത്തുന്നത്.
സെര്‍ബിയ, ക്രൊയേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെയെത്തി വളരെ താഴ്ന്ന ചാര്‍ജിന് ലൈംഗിക വൃത്തി പ്രദാനം ചെയ്യുന്നതാണ് ബ്രിട്ടീഷുകാരികളായ ലൈംഗിക തൊഴിലാളികളെയും പ്രതിസന്ധിയാഴ്ത്തിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ട നതാലിയെന്ന ഒരു ലൈംഗിക തൊഴിലാളിയെയും ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിക്കുന്നുണ്ട്. തന്റെ ദുശ്ശീലത്തിന് വേണ്ടി പണം കണ്ടെത്താനാണ് നതാലി വേശ്യാവൃത്തിയിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. ഷെയില്‍ റോഡ് കേന്ദ്രീകരിച്ചാണ് ഈ ലൈംഗിക തൊഴിലാളി പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ ലൈംഗിക വ്യാപാരത്തിന്റെ പര്യാമായ സ്ഥലമാണിത്.
https://www.facebook.com/Malayalivartha
























