ഐഎസ് ഭീകരരെ തുരത്തുന്നതുവരെ അമേരിക്കൻ സൈന്യം ഇറാഖിൽ തുടരും

ഐഎസ് ഭീകരരെ തുരത്തുന്നതു വരെ അമേരിക്കൻ സൈന്യം ഇറാഖിൽ തുടരുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു.
ഇറാഖ് ഭരണകൂടത്തിന്‍റെ അഭ്യർഥന മാനിച്ചാണ് അമേരിക്കൻ സൈന്യത്തെ ഇവിടേക്കയച്ചതെന്നും അതിനാൽ ഭീകരരെ ഇവിടെ നിന്ന് പൂർണമായി ഇല്ലാതാക്കിയതിനു ശേഷമേ സൈന്യത്തെ പിൻവലിക്കുന്നതിനേക്കുറിച്ച് അമേരിക്ക ആലോചിക്കൂ എന്നും ടില്ലേഴ്സൺ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























