ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തുന്ന ആണവപരീക്ഷണത്തിന് ഉൻ തൽക്കാലം വിട നൽകിയിരിക്കുകയാണോ? ; പിന്നിൽ ഈ യുവതി

ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ പുതിയ ചിത്രം വൈറലാകുന്നു. ആണവപരീക്ഷണങ്ങൾ നടത്തി അതിന്റെ വിജയത്തിൽ ചിരിച്ച് ഉല്ലസിക്കുന്ന ഉന്നിനെ മാത്രമേ പുറം ലോകം കണ്ടിട്ടുള്ളൂ. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രം.
രാജ്യത്തെ ഒരു കോസ്മെറ്റിക് ഫാക്ടറിയിൽ ഭാര്യയുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊതു വേദിയിൽ അതികം ആരും കാണാത്ത ഒരു മുഖമാണ് ഉന്നിന്റെ ഭാര്യയുടേത്. എന്നാൽ ഭാര്യയുമായി ചിരിച്ച് ഉല്ലസിച്ച് നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അന്തർദേശീയ മാധ്യമമായ ബിബിസിയാണ് ഉന്നിന്റെ പുതിയ മുഖം പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.
ആണവപരീക്ഷണം മാത്രമാണ് ഉന്നിന്റെ പ്രധാന ലക്ഷ്യം എന്നാണ് ലോകരാജ്യങ്ങൾ കരുതിയിരുന്നത്. എന്നാൽ അതിനെ തിരുത്തിക്കുറിക്കുന്ന തരത്തിലുളളതാണ് ഇപ്പോൾ പുറത്തു വന്ന ചിത്രം.
ലോകരാജ്യങ്ങളെ ഭീതിയിലാഴത്തുന്ന ആണവപരീക്ഷണത്തിന് ഉൻ തൽക്കാലം വിട നൽകിയിരിക്കുകയാണോ എന്നാണ് രാജ്യങ്ങൾ ഇപ്പോൾ ഉറ്റു നോക്കുന്നത്. ചിത്രം പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഉത്തരകൊറിയയുടെ ആണവപരീക്ഷണം ഒരുതരത്തിലും അംഗീകരിക്കില്ലെന്നു അമേരിക്ക ആവർത്തിക്കുന്നുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കയും ഉത്തരകൊറിയയും നേർക്ക് നേർ ഏറ്റുമുട്ടുന്ന ഒരു സഹചര്യമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും യുദ്ധ മുന്നറിയിപ്പ് മുഴക്കിക്കഴിഞ്ഞു. എന്നാൽ ഇവരുടെ പ്രവർത്തികളിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് ജപ്പാൻ,ദക്ഷിണകൊറിയ പോലുള്ള അയൽ രാജ്യങ്ങളാണ്.
ഉന്നിന്റെ പുതിയ ചിത്രം ഒരു മാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. സാധരണ മിസൈലുകൾക്കൊപ്പമോ, ആയുധങ്ങൾക്കൊപ്പമോയുള്ള ചിത്രങ്ങളാണ് പുറത്ത് വരാറുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ ചിത്രം. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കൊപ്പമുള്ള ഉന്നിന്റെ ചിത്രം ലോകരാജ്യങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























