തന്റെ ശരീരത്തിൽ മോശമായി സ്പർശിച്ച് ബുഷ് സീനിയർ കോമഡി പറയുകയായിരുന്നു; വലിയ നടുക്കമാണ് അന്നുണ്ടായത്; യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെതിരെ വീണ്ടും പരാതി
മുൻ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറിനെതിരെ ആരോപണവുമായി റോസലിൻ കോറിഗൻ എന്ന സ്ത്രീ രംഗത്ത്. പതിനാലുവർഷം മുൻപ് ടെക്സസിൽ സിഐഎ ഓഫീസർമാരുടെ യോഗത്തിനിടെ ബുഷ് സീനിയറിനൊപ്പം താനും അമ്മയും ഫോട്ടോ എടുത്തിരുന്നു.
അന്ന് 16 വയസുണ്ടായിരുന്ന തന്റെ ശരീരത്തിൽ മോശമായി സ്പർശിച്ച് ബുഷ് സീനിയർ കോമഡി പറയുകയായിരുന്നു. വലിയ നടുക്കമാണ് അന്നുണ്ടായതെന്ന് റോസലിൻ വെളിപ്പെടുത്തി. ബുഷ് സീനിയറിന്റെ ഒപ്പമെടുത്ത ചിത്രമടക്കം കാണിച്ചാണ് റോസലിന്റെ പരാതി.
കൗമാരപ്രായത്തിലാണ് ബുഷിനൊപ്പം ഫോട്ടോയെടുക്കാൻ നോക്കിയതും മോശം അനുഭവമുണ്ടായതും. ബുഷ് സീനിയറിനെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആറാമത്തെ സ്ത്രീയാണ് റോസലിൻ. 2014ൽ ബുഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് നടി ഹേതർ ലിൻഡാണ് ആദ്യം പരാതിയുന്നയിച്ചത്.
https://www.facebook.com/Malayalivartha