കോഴിക്കും രക്ഷയില്ലേ? പിടക്കോഴിയോട് പതിനാലുകരന് ചെയ്തത്
ഇപ്പോള്‍ എവിടെ നോക്കിയാലും പീഡനങ്ങള്‍ മാത്രമേ ഉള്ളൂ. എന്നിരുന്നാലും പീഡനങ്ങളും അതിരുകടന്നിരിക്കുകയാണ്. പാക്കിസ്ഥാനില്‍ പതിനാലുകാരന് കോഴിയെ പീഡിപ്പിച്ചു കൊന്നതായി റിപ്പോര്‍ട്ട്. പ്രതിയായ പതിനാലു വയസ്സുകാരനെ പോലീസ് അറസ്റ്റ്ചെയ്തു. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്.
അയല്‍വാസി മന്‍സാബ് അലി നല്കിയ പരാതിയിലാണ് ഹഫീസാബാദ് പോലീസ് അന്‍സാര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 ന് അന്‍സാര്‍ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്കിയ പരാതി.
സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്സാക്ഷികളാണെന്നും മന്‍സാബ് പരാതിയില്‍ പറയുന്നു. പീഡനം സ്ഥിരീകരിക്കാനായി കോഴിയുടെ ജഡം വൈദ്യപരിശോധനയ്ക്ക് അയച്ചു. ലൈംഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്‍സാര്‍ ഹുസൈന് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha