വടക്കന്‍ കലിഫോര്‍ണിയയിൽ വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു
യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. യുഎസിലെ വടക്കന്‍ കലിഫോര്‍ണിയയിലെ ടെഹാമ കൗണ്ടിയയിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട്, ഇതു സ്കൂളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അക്രമി പോലീസ് വാഹനത്തിന് നേരെയും പിന്നീട് മറ്റുള്ളവര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃകസാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാളെ പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നു.
പ്രാദേശിക സമയം പുലര്‍ച്ചെ എട്ടിനായിരുന്നു സംഭവം. വെടിവയ്പ്പ് ഏകദേശം 45 മിനിട്ടോളം നീണ്ടുനിന്നു. ട്രക്കില്‍ എത്തിയ അക്രമി സ്കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഹെലികോപ്ടറിലാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ഭീകരാക്രമണമല്ലെന്നാണ് പ്രാഥമിക നിഗമനം
https://www.facebook.com/Malayalivartha