മൂന്നു വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുള്ള സഹോദരിയുടെ മരണം. പിതാവ് അറസ്റ്റിൽ

മെംഫിസ് (ടെന്നിസ്സി) ∙ കിടക്കയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുള്ള സഹോദരിക്ക് 3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് മരിച്ച സംഭവത്തി ന്റെ ഞെട്ടലിലാണ് കിന്റർഗാർഡനിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ. വീട്ടിൽ നിന്നും തോക്കു കളിക്കുവേണ്ടി സ്കൂളിൽ കൊണ്ടുവരുന്ന നിരവധി സംഭവങ്ങൾക്കു പിന്നാലെയാണ് കഴിഞ്ഞ ദിവസമുണ്ടായ ദുരന്തം. അലക്ഷ്യമായിട്ടിരുന്ന തോക്ക് മൂന്ന് വയസ്സുള്ള കുട്ടി കൊണ്ടു വന്നു സഹോരിയുമായി കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്.
വീടിനകത്തു ഉണ്ടായിരുന്ന പിതാവ് 25 വയസ്സുള്ള ഷോൺ മൂറിന്റേതായിരുന്നു തോക്ക്.
വെടിപൊട്ടുന്ന ശബ്ദം കേട്ട് അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നിമിഷങ്ങൾക്കകം വീട്ടിൽ എത്തി. ഇതിനിടയിൽ തോക്കെടുത്തു പുറത്തേക്കു രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിന് കീഴടങ്ങുകയായിരുന്നു.
നവംബർ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായ കൊലപാതകം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ജയിലിലടച്ചതായി ഷെൽബി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























