Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വരാമോ എന്ന് ചോദിച്ച് മാഫിയാകിംഗിനെ കളിയാക്കിയ 17 കാരനെ അധോലോകസംഘം വെടിവെച്ചു കൊന്നു...!!

22 DECEMBER 2017 03:21 PM IST
മലയാളി വാര്‍ത്ത

മയക്കുമരുന്ന് കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലും ആയുധ വില്‍പ്പനയും മനുഷ്യക്കടത്തും ക്വട്ടേഷനുമെല്ലാം ശീലമാക്കിയ കൊടും ഭീകരനായ അധോലോക നായകനെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ചതിന് 17-കാരനെ അധോലോക സംഘം വെടിവെച്ചു കൊന്നു. മെക്‌സിക്കോയില്‍ നടന്ന സംഭവത്തില്‍ യൂ ട്യുബിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വന്‍ ഹിറ്റായ വീഡിയോകളിലൂടെ താരമായ യുവാന്‍ ലൂയിസ് ലാഗുണാസ് റൊസാലസ് എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്.

മെക്‌സിക്കോയിലെ ഏറ്റവും ക്രൂരനായ അധോലോക നായകന്‍ എല്‍മാഞ്ചോയെ അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് പരിഹസിച്ച വീഡിയോ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ലാഗുണ കൊല്ലപ്പെട്ടത്. ''എല്‍ ചോപ്പോ'' എന്നറിയപ്പെടുന്ന അധോലോക നായകനെ കൂടാതെ ജോവാക്വിന്‍ ഗുസ്മാന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കേന്ദ്രമായി അറിയപ്പെടുന്ന മെക്‌സിക്കന്‍ സ്‌റ്റേറ്റായ സിനാലോവയിലെ ലാഗുണ എന്ന കൗമാരക്കാരന്‍, അധോലോകനായകനോട് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വരാന്‍ ആഹ്വാനം നടത്തിയതാണ് അവരെ ചൊടിപ്പിച്ചത്.

അപ്പനാരെന്ന് അറിയാതെയാണ് സിനാലോവയില്‍ യുവാന്‍ ലൂയിസ് ലാഗുണാസ് റൊസാലസ് ജനിച്ചത്. പയ്യനെ ചെറുപ്പത്തില്‍ തന്നെ മുത്തശ്ശിയെ ഏല്‍പ്പിച്ച് അമ്മയും കടന്നുകളഞ്ഞു. പതിനഞ്ചാം വയസ്സില്‍ സ്‌കൂളില്‍ നിന്നും ചാടി ജന്മനാട് വിട്ട് തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റിയായ കുലിയാക്കനിലേക്ക് ചേക്കേറിയ ഇയാള്‍ അവിടെ കാര്‍ കഴുകിയായിരുന്നു ജീവിച്ചിരുന്നത്. തന്നെ ദത്തെടുത്ത നഗരത്തിന്റെ പേര് കൂടി ചേര്‍ത്ത് 'പൈറേറ്റ്‌സ് ഓഫ് കുലിയാക്കന്‍' എന്നായിരുന്നു സൈബര്‍ സ്‌പേസില്‍ സ്വന്തമായി ലാഗുണ പേരിട്ടിരുന്നത്. ആരും നിയന്ത്രിക്കാനില്ലാതെ പാര്‍ട്ടിജീവിതം പതിവാക്കിയതിലൂടെ അമിതമദ്യപാനിയായി മാറിയ ലാഗുണ പിന്നീട് അതിലൂടെ തന്നെ പ്രസിദ്ധനുമായി. ബീയര്‍ ബോട്ടിലുകളോട് യുദ്ധം ചെയ്യുന്ന ലാഗുണയുടെ വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലായി മാറുകയും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ യൂ ട്യൂബില്‍ സെന്‍സേഷനായി മാറുകയും ചെയ്തു.

പതിനേഴാം വയസ്സില്‍ തന്നെ ഫോളോവേഴ്‌സായി ഫേസ്ബുക്കില്‍ പത്തുലക്ഷവും ഇന്‍സ്റ്റാഗ്രാമില്‍ മൂന്നുലക്ഷം പേരും വന്നതോടെ തന്റെ സാമൂഹ്യമാധ്യമ പേജുകള്‍ വരുമാനം കൊണ്ടു വരാനും തുടങ്ങി. കുട്ടിത്തമാര്‍ന്ന മുഖവും തമാശകളും അനേകരെയാണ് രസിപ്പിച്ചത്. കുട്ടിയായതിനാല്‍ അയാളുടെ കാട്ടിക്കൂട്ടലുകള്‍ എളുപ്പം മറക്കുകയും ചെയ്യും. തന്റെ മുഖത്ത് മീശ വരച്ചു ചേര്‍ത്ത് പ്രായം കാണിക്കുക, കയ്യില്‍ പച്ച കുത്തുക, ഒരു കണ്ണ് മൂടി കൊള്ളക്കാരനാകുക, തോക്കുകള്‍ക്കും അര്‍ദ്ധനഗ്‌നയായ പെണ്ണുങ്ങള്‍ക്കും ആഡംബരക്കാറുകള്‍ക്കും ഒപ്പം നിന്ന് ചിത്രമെടുക്കുക എന്നിവയൊക്കെയായിരുന്നു സമൂഹ്യമാധ്യമങ്ങളിലൂടെ ചെയ്തിരുന്നത്.

മെക്‌സിക്കോയില്‍ കുടിക്കാനുള്ള പ്രായം 18 ആണെന്നിരിക്കെയാണ് പയ്യന്റെ അമിത മദ്യപാനം നാട്ടുകാര്‍ കണ്ടത്. ലാഗുണയ്ക്ക് വന്‍തോതില്‍ ആരാധകരെ സൃഷ്ടിച്ചത് കണ്ണുമടച്ച് എന്തിനെക്കുറിച്ചും ആരെക്കുറിച്ചും എന്തും പറയുന്ന വിടുവായത്തമായിരുന്നു. വമ്പന്‍ പാര്‍ട്ടികളിലായിരുന്നു ഇതെല്ലാം നടത്തിയിരുന്നത്. മെക്‌സിക്കോയിലെ ഏറ്റവും അക്രമം നടക്കുന്ന സിനാലോവയില്‍ അടുത്തിടെ പയ്യന്‍ കള്ളക്കടത്തു രാജാവ് എല്‍ മെഞ്ചോയെ പരിഹസിച്ചത് അശ്ലീല  ചുവയോടെ ആയിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് തനിക്ക് താല്‍പ്പര്യമുണ്ട് എല്‍ മാഞ്ചോ വരുന്നോ എന്നായിരുന്നു വീഡിയോയില്‍ പയ്യന്‍ ചോദിച്ചത്. തൊട്ടു പിന്നാലെ തിങ്കളാഴ്ച രാത്രിയില്‍ ജലിസ്‌കോ ബാറില്‍ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ ഇടിച്ചു കയറി ലുഗാണയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

വെടിയേറ്റ് ശരീരം മുഴുവന്‍ തകര്‍ന്നുപോയി. പതിനെട്ട് വെടിയുണ്ടകളാണ് ശരീരത്തില്‍ കയറിയത്. പച്ചകുത്തില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത് പോലും. ഒരു ദശകം മുമ്പ് സ്ഥാപിച്ച ദി ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ തലവനായ എല്‍ മാഞ്ചോ ഏറ്റവും ക്രൂരനായ ആളായിട്ടാണ് അറിയപ്പെടുന്നത്. തോക്കു വില്‍പ്പന, ഗ്യാസോലിന്‍ മോഷണം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി വന്‍കിട കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്ന ദി മിലേനിയോ കാര്‍ട്ടലില്‍ നിന്നാണ് എല്‍ മാഞ്ചോ തന്റെ സംഘത്തെ ഉണ്ടാക്കിയത്. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത് 20,878 പേരാണ്. അതായത് ദിവസം ശരാശരി 69 കൊലപാതകം എന്ന ക്രമത്തില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (4 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends