Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇസ്രയേലിന്റെ തലസ്ഥാനമാക്കി ജെറുസലേമിനെ പ്രഖ്യാപിച്ച ട്രംപിന് തിരിച്ചടി; പാലസ്തീന് രാജ്യപദവി നൽകാൻ തീരുമാനിച്ച് റഷ്യയും തുർക്കിയും

23 DECEMBER 2017 02:06 PM IST
മലയാളി വാര്‍ത്ത

ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയെ യുഎൻ തള്ളിയതിന് പുറമെ അമേരിക്കയ്ക്ക് ഈ വിഷയത്തിൽ വീണ്ടുമൊരു തിരിച്ചടി. ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനം ആക്കിയതിന് പ്രതികാരമായി പാലസ്തീന് പൂർണ രാജ്യപദവി നൽകാൻ ഉറച്ച് റഷ്യയും തുർക്കിയും രംഗത്തെത്തിയിരിക്കുകയാണ്.

ഇതിന് പിന്തുണമായി മറ്റ് അനേകം രാജ്യങ്ങളും മുന്നോട്ട് വന്നതോടെ അമേരിക്കയ്ക്ക് കാലിടറുന്ന ദുരവസ്ഥയാണുണ്ടായിരിക്കുന്നത്. പാലസ്തീനെ ഒരു പൂർണരാജ്യമാക്കുന്നതിന് പിന്തുണയേകുന്നതിനുള്ള ഒരു കരാറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും തുർക്കി പ്രസിഡന്റ് റികെപ് എർഡോഗനും ഇന്നലെ എത്തുകയും ചെയ്തിരുന്നു.

അതിനിടെ അമേരിക്കയുടെ യാതൊരു വിധത്തിലുമുള്ള സമാധാന പദ്ധതികളും താൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് രംഗത്തെത്തുകയും ചെയ്തിരുന്നു. യുഎൻ പൊതുസഭ നിർണായകമായ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ സമാധാന ചർച്ചകളുടെ അവസ്ഥയാണ് ഇരു നേതാക്കളും ചർച്ച ചെയ്തിരിക്കുന്നതെന്നാണ് ക്രെംലിൻ ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കൊണ്ട് ഫലസ്തീൻ-ഇസ്രയേൽ പ്രശ്നം പരിഹരിക്കാൻ ഇരു നേതാക്കളും ധാരണയിലെത്തിയെന്നും ക്രെംലിൻ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഫലസ്തീൻകാരുടെ അവകാശങ്ങൾ നടപ്പിലാക്കാനായി ആ പ്രദേശത്തെ ഒരു സ്വതന്ത്രരാജ്യമാക്കി മാറ്റുന്നതിനുള്ള പൂർണ പിന്തുണയേകാൻ റഷ്യ,തുർക്കി പ്രസിഡന്റുമാർ തീരുമാനിച്ചുവെന്നും ക്രെംലിൻ വെളിപ്പെടുത്തുന്നു.

തങ്ങൾക്ക് സ്വതന്ത്ര രാജ്യം അനുവദിക്കണമെന്ന് 1967ലെ ആറ് ദിവസത്തെ യുദ്ധം മുതൽ ഫലസ്തീൻകാർ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന കാര്യമാണ്. റഷ്യയും തുർക്കിയും അടക്കം യുഎന്നിലെ 70 ശതമാനം രാജ്യങ്ങളും ഫലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി നേരത്തെ തന്നെ പരിഗണിച്ചിട്ടുണ്ട്.

എന്നാൽ യുഎസ്, ബ്രിട്ടൻ, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവ ഇത് അംഗീകരിക്കുന്നില്ല. ഡിസംബർ ആറിനായിരുന്നു ജെറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിക്കൊണ്ടുള്ള വിവാദ പ്രസ്താവന ട്രംപ് നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (2 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (3 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (3 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (4 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (4 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (4 hours ago)

Malayali Vartha Recommends