ഭീകര സംഘടനകളെ കരിമ്പട്ടികയില്‍പെടുത്തി പാക്കിസ്ഥാന്‍

ട്രംപ് ഭരണകൂടം നടത്തിയ സമ്മര്‍ദ്ദങ്ങളില്‍ ഫലം കണ്ടതോടെ പാകിസ്ഥാന്‍ ഭീകരസംഘടനകളെ കരിമ്പട്ടികയില്‍പെടുത്തി. മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ജമാ അത്ത് ഉദ്ദവ അടക്കമുള്ള ഭീകര സംഘടനകളെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ, നിരോധിത സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നവര്‍ക്ക് വന്‍തുക പിഴയും പത്തുവര്‍ഷം തടവും ശിക്ഷയും പ്രഖ്യാപിക്കുകയും ചെയ്തു.
ഭീകര സംഘടനകളെ സഹായിക്കുന്നവര്‍ക്ക് അഞ്ചു മുതല്‍ പത്തുകൊല്ലം വരെ തടവോ ഒരുകോടി രൂപ പിഴയോ ശിക്ഷയുണ്ടാകും. ഇവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. രാജ്യത്തെ എല്ലാ പ്രധാന പ്രാദേശിക പത്രങ്ങളിലും ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഉറുദുവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുന്നറിയിപ്പില്‍ 72 സംഘടനകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹാഫിസ് സയീദിന്റെ ജമാ അത്ത് ഉദ്ദവ, ഫല ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍, ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മൊഹമ്മദ് തുടങ്ങിയ സംഘടകളാണ് നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളത്.
അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാന്‍ സഹായിക്കാതെ ഇനി പാകിസ്ഥാനുമായി സഹകരിക്കില്ലെന്ന നിലയിലായിരുന്നു അമേരിക്കയുടെ ഭീഷണി. ഇതിന് മുന്നോടിയായി പാകിസ്ഥാനുള്ള സൈനികസാമ്പത്തിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തലാക്കി. 15 വര്‍ഷമായി 3,300 കോടി ഡോളറിന്റെ സൈനിക സാമ്പത്തിക സഹായം കൈപ്പറ്റിയ പാകിസ്ഥാന്‍ വഞ്ചനയും കാപട്യവുമല്ലാതെ ഒന്നും തിരികെ നല്‍കിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനുള്ള 2017 സാമ്പത്തികവര്‍ഷത്തെ അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ 90 കോടി ഡോളര്‍ സഖ്യസഹായ ഫണ്ടും (സിഎസ്എഫ്) മുന്‍വര്‍ഷങ്ങളിലെ ചെലവഴിക്കാത്ത ഫണ്ടുകളുമാണ് മരവിപ്പിച്ചത്.
https://www.facebook.com/Malayalivartha






















