റയാന്‍ സ്‌കൂളിലെ കൊലപാതകം പ്രതിക്ക് വിചാരണക്കോടതി ജാമ്യം നിഷേധിച്ചു

റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴുവയസുകാരനായ പ്രദ്യുമ്‌നന്‍ താക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുഡ്ഗാവിലെ വിചാരണക്കോടതി ജാമ്യം നിഷേധിച്ചു. പ്രതിയെ മുതിര്‍ന്ന ആളായി കണ്ട് കോടതിയില്‍ വിചാരണ നടത്തുമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. അതിനു പിറകെയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനാണ് 11ാം ക്ലാസ് വിദ്യാര്‍ഥി ക്രൂരമായ കൊലപാതകം നടത്തിത്.
റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമ്‌നനെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിന് സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ ഗുഡ്ഗാവ് പൊലീസ് സ്‌കൂള്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഒരുമാസത്തിനു ശേഷം കേസ് സി.ബി.ഐക്ക് കൈമാറുകയും സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.
റയാന്‍ കൊലപാതകം
https://www.facebook.com/Malayalivartha





















