ട്രംപ് ടവറി ൽ തീപിടുത്തം; അപ്രതീക്ഷിത അപകടത്തിൽ അമ്പരന്നു അമേരിക്ക

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറി ൽ വൻ തീപിടുത്തം തിങ്കളാഴ്ച പുലർച്ചെയാണ് ന്യുയോർക്കിലെ 58 നിലയുള്ള കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ തീപിടുത്തമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം ഇത് വരെയും ആളപായങ്ങങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല.
നിരവധി നിലകളുള്ള കെട്ടിടത്തിൽനിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തു അതോടൊപ്പം തന്നെ നിരവധി ആളുകൾ ട്വിറ്ററിലൂടെയും പുറത്തു വിട്ടിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായെങ്കിലും പടരുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. ഇതേ സമയം തന്നെ തീ പടരാനുണ്ടായ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
1980കളിൽ പണികഴിപ്പിച്ച ' ട്രംപ് ടവർ ' പ്രസിഡന്റാകുന്നതിനു മുന്‍പ് ഡോണൾഡ് ട്രംപിന്റെ വസതിയായിരുന്നു . പ്രശസ്ത ഡിസൈനർ ആഞ്ജലോ ഡോഗ്ഹിയോ ആണ് ട്രംപ് ടവർ അലങ്കരിച്ചിരിക്കുന്നത്. 24 ക്യാരറ്റ് സ്വർണ്ണവും വിലയേറിയ മാർബിളുകളുമാണ് ട്രംപിന്റെ വസതി അലങ്കരിക്കാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha





















