വിവാഹ സമയത്ത് കുഞ്ഞിന് മുലയൂട്ടി മാതൃകയായി ഒരമ്മ, വിവാഹചടങ്ങിനിടെ വരന്റെ പ്രതികരണം കണ്ട് പലരും അമ്പരന്നു

കുഞ്ഞ് വിശന്നാല്‍ പാല്‍ കൊടുക്കുക തന്നെ ചെയ്യും. കുഞ്ഞിന് മുലയൂട്ടുന്നത് തെറ്റായി ഒന്നല്ല. എന്നാല്‍ വിവാഹം സമയം മൂലയൂട്ടി മാതൃക കാണിച്ചിരിക്കുകയാണ് ബ്രസീലുകാരിയായ അമ്മ ഡാനിയെല്ലി കത്സ്യു.
വിവാഹ ചടങ്ങിനിടെ കുഞ്ഞിന് വിശന്നപ്പോള്‍ മുലയൂട്ടിക്കൊണ്ട്, മാതൃസ്‌നേഹത്തിന്റെ മാഹാത്മ്യം ലോകത്തിന് കാണിച്ചു കൊടുത്ത ബ്രസീലുകാരിയായ അമ്മയാണ് ഡാനിയെല്ലി കത്സ്യു.
വിവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കുന്നതിനിടെയാണ് ഡാനിയെല്ലി കത്സ്യു എന്ന ഇരുപത്തിനാലുകാരി തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടിയത്. ചെറുചിരിയോടെ വരനായ കാലെ റിയോയും(26) അരികിലുണ്ടായിരുന്നു.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതി ഈ മനോഹരമായ നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രങ്ങള്‍ വൈറലായത്.
ഏത് സന്ദര്‍ഭത്തിലും എവിടെ വച്ചാണെങ്കിലും കുഞ്ഞ് ആവശ്യപ്പെടുമ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ ധൈര്യം കാണിക്കണമെന്ന് മോണിക്ക പറഞ്ഞു. മുലപ്പാല്‍ നല്‍കുന്നത് തെറ്റായ ഒന്നല്ലെന്നും മനസിലാക്കണമെന്നും അവര്‍ പറയുന്നു.
https://www.facebook.com/Malayalivartha























