ഓസ്ട്രേലിയയെ ആശങ്കയിലാഴ്ത്തി കനത്ത ചൂട്; ദിനംപ്രതി ചത്ത് വീഴുന്നത് നൂറു കണക്കിന് വവ്വാലുകൾ

സിഡ്നി: അമേരിയ്ക്ക കടുത്ത ശൈത്യത്തിന്റെ ദുരിതത്തിൽ നിന്നും രക്ഷപ്പെടുന്നതിന് ശ്രമിക്കുമ്പോൾ ഓസ്ട്രേലിയ നേരിടുന്നത് കനത്ത ചുടിനെയാണ്. എട്ടു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ചൂടാണ് കഴിഞ്ഞു പോയ ദിവസങ്ങളിൽ സിഡ്‌നിയിൽ അനുഭവപ്പെട്ടത്.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ കഴിയാത്ത നൂറു കണക്കിന് വവ്വാലുകളാണ് ദിനം പ്രതി ആകാശത്തുനിന്ന് ചത്ത് വീഴുന്നത്. അതി ശക്തമായ ചൂട് ഇവരുടെ ശരീരത്തെയും തലച്ചോറിനെയും ഒരുപോലെ ബാധിക്കുന്നതിനാലാണ് ഇത്തരത്തില്‍ വവ്വാലുകള്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിഡ്നിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ കാംപ്ബെല്‍റ്റോണില്‍ 45 സെല്‍ഷ്യസ് (113 ഫാരന്‍ഹീറ്റ്) രേഖപ്പെടുത്തിയ താപനില കാരണം ഇത്തരത്തില്‍ നൂറുകണക്കിന് മൃഗങ്ങലാണ് ദിവസേനെ തളര്‍ന്ന് വീഴുകയും , മരിക്കുകയും ചെയ്യുന്നത്. 1939 ന് ശേഷം സിഡ്നിയില്‍ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ദിവസം ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു. 47.3 സെല്‍ഷ്യസായിരുന്നു അനുഭവപ്പെട്ട ചൂട്.
https://www.facebook.com/Malayalivartha























