ദേഷ്യം വന്നാൽ ആകാശമെന്നുമില്ല ഭൂമിയെന്നുമില്ല; ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്കെതിരെ നടപടി

ആകാശ യാത്രയ്ക്ക് മദ്ധ്യേ വച്ചുണ്ടായ വാക്കേറ്റത്തെത്തുടർന്നു രണ്ടു പൈലറ്റുമാര്‍ക്കെതിരെ ജെറ്റ് എയര്‍വേസ് നടപടി സ്വീകരിച്ചു. ലണ്ടനില്‍ നിന്നും മുബൈയിലേക്ക് വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ വച്ച് അടിയുണ്ടാക്കിയ പൈലറ്റുമാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ജനുവരി ഒന്നിന് ലണ്ടനില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം ഇറാന്‍-പാകിസ്താന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് പൈലറ്റുമാര്‍ ഏറ്റുമുട്ടിയത്. മുതിര്‍ന്ന പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലിയെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് വനിതാ പൈലറ്റ് കോക്പിറ്റിന് വെളിയില്‍ വന്നിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ സുരക്ഷ പോലും പരിഗണിക്കാതെ ഇവരെ തിരികെ വിളിക്കാനായി പൈലറ്റും പുറത്തേക്ക് വരികയായിരുന്നു.
സംഭവത്തില്‍ മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുകയും പിന്നീട് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായും ജെറ്റ് എയര്‍വേസ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha























