Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ട്രംപിന് ഭ്രാന്ത്...ഭ്രാന്തമായ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ഥിരതയില്ലാത്ത വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപെന്ന് ആയത്തുല്ല അലി ഖമേനി 

10 JANUARY 2018 09:43 AM IST
മലയാളി വാര്‍ത്ത

ഇടയ്ക്കിടെ ഭ്രാന്തമായ മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ഥിരതയില്ലാത്ത വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ പ്രക്ഷോഭത്തിലൂടെ തകര്‍ത്തെറിയാന്‍ ശ്രമിച്ച അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വിദേശശക്തികള്‍ അതിന് കനത്ത വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭം നിയന്ത്രിക്കപ്പെട്ടത് വിദേശത്തുവച്ചായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം അവരുടെ ലക്ഷ്യം പിഴച്ചുപോയിരിക്കുന്നു എന്നതാണ്. അവര്‍ ഇറാനുമേല്‍ ഉണ്ടാക്കിയ മുറിവുകള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതാണ് മറ്റൊരു കാര്യം ട്വിറ്റര്‍ സന്ദേശത്തില്‍ ഖമേനി പറഞ്ഞു. ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ അമേരിക്കയും ബ്രിട്ടനും മറ്റും നടത്തിയ ശ്രമങ്ങള്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നു. ഭാവിയിലും അവര്‍ക്ക് ഇക്കാര്യത്തില്‍ വിജയിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 28ന് തുടങ്ങി ഒരാഴ്ച നീണ്ടുനിന്ന ഇറാന്‍ പ്രക്ഷോഭത്തില്‍ ചുരുങ്ങിയത് 22 പേര്‍ കൊല്ലപ്പെടുകയും 3700 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. അമേരിക്ക, ഇസ്രായേല്‍ എന്നിവയുടെ ചാരസംഘടനകളായ സി.ഐ.എയും മൊസാദുമാണ് പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സൗദി അറേബ്യയാണ് സാമ്ബത്തിക സഹായം നല്‍കിയതെന്നും ഇറാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ സി.ഐ.എ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇറാനിയന്‍ ജനതമാത്രമാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്നാണ് സി.ഐ.എ ഡയരക്ടര്‍ മൈക്ക് പോംപിയോ ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.

അമേരിക്കയുടെ ശക്തി ഇറാന് ഭയമാണെന്നാണ് ട്രംപ് പറയുന്നതെന്നും എന്നാല്‍ 1979ല്‍ ഇറാനില്‍ നിന്ന് 2010ല്‍ മേഖലയില്‍ നിന്നും അമേരിക്കയെ കെട്ടുകെട്ടിച്ച കാര്യം ഓര്‍മവേണമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends