ആർത്തവത്തെ പാപമായി കാണുന്ന 'ചൗപാടി ' ആചാരപ്രകാരം മറ്റൊരു കുടിലിലേക്ക് മറ്റി പാര്‍പ്പിച്ച യുവതി മരിച്ച നിലയില്‍

ആർത്തവം സ്ത്രീ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഈ നൂറ്റാണ്ടിലും ആർത്തവത്തെ പാപമായി കാണുന്ന മനുഷ്യ ചിന്താഗതി തികച്ചും പ്രാകൃതമാണ്. അത്തരം ചിന്താഗതി ഇപ്പോളും നമ്മുടെ നാട്ടിൽ തുടർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ആർത്തവമുള്ള സ്ത്രീയെ സമൂഹത്തിൽ അകറ്റി നിർത്തുന്നു. നമ്മുടെ നാട്ടിലെന്ന പോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും ആർത്തവം പാപമാണ്.
ചൗപാടി എന്ന ആചാരം അതിനു ഉദാഹരണമാണ്. പ്രാകൃതമായ ഈ ആചാര പ്രകാരം നേപ്പാളിൽ മരണപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിക്കൂടി വരുന്നു. കാഠ്മണ്ഡുവിൽ ആര്‍ത്തവത്തെ തുടര്‍ന്ന് മറ്റൊരു കുടിലിലേക്ക് മറ്റി പാര്‍പ്പിച്ച യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൗപാടി എന്ന ആചാരപ്രകാരമാണ് ആര്‍ത്തവദിനങ്ങളില്‍ മറ്റൊരു കുടിലിലേക്ക് മാറി താമസിക്കാനും ഉറങ്ങാനും സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നത്.
23 കാരിയായ ഗൗരി ബായ്കിനെയാണ് ചൗപടി കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. തണുപ്പുമാറ്റാനായി വീടിനുള്ളില്‍ ഗൗരി തീ കൂട്ടിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസ തടസം അനുഭവപ്പെട്ടായിരിക്കം ഗൗരി മരിച്ചതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്.
സമാന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം രണ്ടു പെണ്‍കുട്ടികള്‍ ഇവിടെ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആഗസ്റ്റില്‍ ചൗപടി പിന്തുടരുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവണ്‍മെന്‍റ് വ്യക്തമാക്കുകയും ഇതിനെതിരെ പുതിയ നിയമം പ്രാബല്ല്യത്തില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഇത്തരം ആചാരങ്ങൾക്ക് നിര്‍ബന്ധിക്കുന്നവര്‍ക്ക് മൂന്ന്മാസം ജയില്‍ ശിക്ഷയും 3,000 രൂപ പിഴയും ഈടാക്കുന്നതാണ് പുതിയ നിയമം.
https://www.facebook.com/Malayalivartha
























