തിരിച്ചറിയുക നിങ്ങൾ പ്രണയിക്കുന്നത് ഒരു റോബോട്ടിനെയാകാം! 21 ഓളം കമ്പനികളെ പൂട്ടിച്ചു ചൈന പോലീസ്

ചൈന ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഡേറ്റിംഗ് ആപ്പുകൾ എന്നാൽ അവിടെയും തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ് കുറെ ചൈനക്കാർ. പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും പരസ്പരം പരിചയപ്പെടാൻ അവസരമൊരുക്കുന്ന കംപ്യൂട്ടർ ആപ്ലിേക്കേഷനുകളാണ് ' ഡേറ്റിംഗ് ആപ്പ് '.
ലക്ഷക്കണക്കിനാളുകളാണ് ഇത്തരത്തിലുള്ള ഡേറ്റിംഗ് ആപ്പുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഡേറ്റിംഗ് ആപ്പുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകളിൽ പകുതിയും ആ ആപ്പിന്റെ ഉടമസ്ഥർ തന്നെ നിയോഗിച്ച റോബോട്ടുകളാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 21 ഓളം കമ്പനികളുടെ ആപ്പുകളാണ് കഴിഞ്ഞ ദിവസം ചൈനയിൽ പോലീസ് പൂട്ടിച്ചത്.
സ്ത്രീകൾ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച ശേഷം പണവും സമ്മാനങ്ങളും തട്ടിയെടുക്കുക എന്നതായിരുന്നു മിക്ക തട്ടിപ്പുകാരുടെയും ലക്ഷ്യമെന്നും പോലീസ് അറിയിക്കുകയുണ്ടായി. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച 600 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ അറിയിക്കുന്നു.
https://www.facebook.com/Malayalivartha
























