പാരീസില്‍ വന്‍ കവര്‍ച്ച: പാരീസിലെ ആ്രയുധ ധാരികളായ കവര്‍ച്ചക്കാര്‍ ജ്വല്ലറിയില്‍നിന്നും നാല് ദശലക്ഷം യൂറോ കവര്‍ന്നു

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വന്‍ കവര്‍ച്ച. പാരീസിലെ ആ്രയുധ ധാരികളായ കവര്‍ച്ചക്കാര്‍ ജ്വല്ലറിയില്‍നിന്നും നാല് ദശലക്ഷം യൂറോ കവര്‍ന്നു. പശസ്തമായ റിറ്റ്‌സ് ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിനു ഉള്ളിലുള്ള ജ്വല്ലറിയുടെ ജനല്‍ തകര്‍ത്താണ് അഞ്ചംഗ കവര്‍ച്ചക്കാര്‍ ഉള്ളില്‍ കടന്നത്.
വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി എട്ടിനായിരുന്നു കവര്‍ച്ച നടന്നത്. ഏകദേശം നാല് ദശലക്ഷം യൂറോയുടെ കവര്‍ച്ചയാണ് ഉണ്ടായത്. പ്ലെയ്‌സ് വെന്‍ഡോമിലാണ് ആഡംബര ഹോട്ടലായ റിറ്റ്‌സ് സ്ഥിതിചെയ്യുന്നത്. ആഭരണങ്ങളും വാച്ചുകളും വിലപിടിപ്പുള്ള വസ്ത്രങ്ങളും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























