വെള്ളം തെറിപ്പിച്ചാൽ ഫൈൻ 5000 പൗണ്ട്; അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നവർക്ക് വമ്പൻ പണിയുമായി ഇംഗ്ലണ്ട് റോഡ് ട്രാഫിക്ക് ആക്ട്

ഇംഗ്ലണ്ട്: അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നവർക്കൊരു വമ്പൻ താക്കീതുമായാണ് ഇംഗ്ളിഡിലെ ഈ പുതിയ നടപടി. കേംബ്രിഡ്ജ്ഷെയറിലെ സെന്റ് ഇവെസിലെ റോഡിലെ 20 അടി നീളമുള്ള ചെളിക്കുണ്ടിലൂടെ അശ്രദ്ധമായി വണ്ടിയോടിച്ച് കാൽനടയാത്രക്കാരായ അമ്മയുടെയും മക്കളുടെയും ദേഹത്ത് വെള്ളം തെറിപ്പിച്ചതിന് ഡ്രൈവറുടെ മേൽ 5000 പൗണ്ട് പിഴ ചുമത്തിയതായി പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു. ഡ്രൈവറിന്റെ ഇത്തരത്തിലുള്ള ചെയ്തി കരുതിക്കൂട്ടിയുള്ളതായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ജനുവരി നാലിന് ഉച്ചക്ക് 12 മണിക്ക് പിഗ് ലൈന്‍ ആന്‍ഡ് ഗ്രീന്‍ഗാര്‍ത്ത് ജംഗ്ഷനടുത്ത് സെന്റ് ഇവെസിലൂടെ സ്ത്രീ തന്റെ ഒരു കുഞ്ഞിനെ പ്രാമിൽ ഇരുത്തി തള്ളിക്കൊണ്ടു നീങ്ങുന്നതിനിടയിലായിരുന്നു ചെളിവെള്ളത്തിൽ കുളിക്കാനിടയായത്. മോശം കാലാവസ്ഥ മൂലം ഇവിടുത്തെ റോഡിന്റെ ഏതാണ്ട് മധ്യഭാഗത്തായിരുന്നു ഈ ചെളിക്കുണ്ട് നിലകൊണ്ടിരുന്നത്. അന്ന് മഴ പെയ്യാത്ത ദിവസമായിരുന്നതിനാൽ ഈ ചെളിക്കുണ്ട് വ്യക്തമായി കാണാനായിട്ടും ഡ്രൈവര്‍ മനപ്പൂര്‍വ്വം ചെളിവെള്ളം തെറിപ്പിച്ചുവെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.
റോഡ് ട്രാഫിക്ക് ആക്ട് 1988ലെ സെക്ഷന്‍ മൂന്ന് അനുസരിച്ച് മറ്റുള്ളവരെ പരിഗണിക്കാതെ വണ്ടിയോടിക്കുന്നത് കടുത്ത കുറ്റമായിട്ടാണ് പരിഗണിച്ച് വരുന്നത്. ഇത്തരത്തിൽ ചെളി വെള്ളം തെറിപ്പിക്കുന്നവര്‍ക്ക് മേൽ തുടക്കത്തിൽ 100 പൗണ്ട് പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് ചുമത്തപ്പെടുന്നത്. എന്നാൽ ഇതടയ്ക്കാതെ കേസ് കോടതിയിലെത്തിയാലാണ് 5000 പൗണ്ട് വരെ പിഴയടക്കേണ്ടി വരുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























