ഇന്ത്യയിലേക്ക് സ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുതെന്ന നിര്‍ദ്ദേശവുമായി അമേരിക്ക

ഭീകരവാദവും കുറ്റകൃത്യങ്ങളുമൊക്കെ വര്‍ധിച്ചുവരുന്നുവെന്ന് കാണിച്ച് ഇന്ത്യയിലേക്ക് സ്ത്രീകള്‍ ഒറ്റയ്ക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കി അമേരിക്ക. അമേരിക്കയുടെ പരിഷ്‌കരിച്ച യാത്രാ നിര്‍ദ്ദേശങ്ങളിലാണ് ഇത്തരത്തിലൊരു പരാമര്‍ശം. കൂടാതെ ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സര്‍ക്കാര്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ട്. വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രധാന കേന്ദ്രങ്ങളിലാണ് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നത്. അതിനാല്‍ സ്ത്രീകള്‍ ഇന്ത്യയിലേക്ക് ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
അമേരിക്കയുടെ വിദേശകാര്യമന്ത്രാലയമാണ് യാത്രാനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ ലഡാക്കിലും ലെയിലും ഒഴികെ ജമ്മുകാശ്മീരില്‍ ഒരിടത്തും പോകാന്‍ പാടില്ല. ഭീകരാക്രമണം നടക്കുന്ന ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തികളിലും സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചും അമേരിക്ക പരാമര്‍ശം നടത്തിയിട്ടുണ്ട്. ബസ്സുകളിലും ട്രെയിനുകളിലും, മാര്‍ക്കറ്റുകളിലുമെല്ലാം ബോംബാക്രമണങ്ങള്‍ നടക്കുന്നുണ്ട്. മഹാരാഷ്ട്ര ,തെലുങ്കാന എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകളുടെ ആക്രമണവും കൂടുതലാണെന്നും പരാമര്‍ശമുണ്ട്.
https://www.facebook.com/Malayalivartha
























