Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നടുവേദന പരിശോധിക്കുന്നതിനെന്ന വ്യാജേന പുരുഷ രോഗിയുടെ പിന്‍ഭാഗത്ത് തടവിയത് ദുരുദ്ദേശത്തോടെയെന്ന് രോഗി; ലെസ്റ്ററിലെ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി

11 JANUARY 2018 02:52 PM IST
മലയാളി വാര്‍ത്ത

ലെസ്റ്ററിലെ ഇന്ത്യന്‍ ജനറല്‍ പ്രാക്ടീഷണര്‍ ആയ ഫറൂക്ക് പട്ടേല്‍ എന്ന 35-കാരന്‍ ഇപ്പോള്‍ കുഴപ്പത്തിലായിരിക്കുകയാണ്. നടുവേദന പരിശോധിക്കുന്നതിനിടയില്‍ തന്റെ പിന്‍ഭാഗത്ത് ദുരുദ്ദേശത്തോടെ തടവിയെന്ന് പരാതിപ്പെട്ട് പുരുഷ രോഗി രംഗത്തെത്തിയതാണ് പുലിവാലായത്.

എക്സാമിനേഷന്‍ കോച്ചില്‍ രോഗിയെ പരിശോധിക്കുമ്പോഴായിരുന്നു പട്ടേല്‍ ഇത്തരത്തില്‍ പെരുമാറിയത്. എന്നാല്‍ താന്‍ പരിശോധനക്ക് ആവശ്യമായ പ്രക്രിയകള്‍ മാത്രമേ അനുവര്‍ത്തിച്ചിട്ടുള്ളുവെന്നാണ് ആരോപണങ്ങളെ നിഷേധിച്ച് കൊണ്ട് ലെസ്റ്ററിലെ ബെല്‍ഗ്രാവ് മെഡിക്കല്‍ സെന്ററിലെ പ്രാക്ടീഷണറായ ഇദ്ദേഹം ന്യായീകരിക്കുന്നത്.

ലൈംഗിക ആക്രമണം എന്ന പേരില്‍ തന്റെ മേല്‍ ചുമത്തിയിരിക്കുന്ന രണ്ട് കൗണ്ടുകളും പട്ടേല്‍ നിഷേധിച്ചിരിക്കുകയുമാണ്. 2016 ജൂലൈയില്‍ നടന്ന ഈ സംഭവത്തില്‍ സമ്മതമില്ലാതെ ലൈംഗിക പ്രവര്‍ത്തനം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ഈ കേസില്‍ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുകയാണ് അദ്ദേഹം. താന്‍ വിവാഹിതനാണെന്നും സന്തോഷപ്രദമായ ദാമ്പത്യ ജീവിതം നയിക്കുന്ന ആളുമാണെന്നാണ് പോലീസ് ചോദ്യം ചെയ്യലിനിടെ പട്ടേല്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന രണ്ട് ശസ്ത്രക്രിയാമുറികളില്‍ നിന്നും പേരറിയാത്ത നാല് പുരുഷന്‍മാരുടെ ഡിഎന്‍എ തിരിച്ചറിഞ്ഞിരുന്നു.

ഇവിടങ്ങളിലെ കണ്‍സള്‍ട്ടിംഗ് റുമുകളില്‍ അപകടകരമായ സ്വവര്‍ഗ ലൈംഗിക ബന്ധം നടക്കുന്നുവെന്നതിനുള്ള തെളിവുകളായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്. പരാതിയുമായി മുന്നോട്ട് വന്ന പുരുഷരോഗിക്ക് അഞ്ച് മിനിറ്റായിരുന്നു പരിശോധനാ സമയം നിശ്ചയിക്കപ്പെട്ടിരുന്നതെങ്കിലും ഇതിനായി പട്ടേല്‍ മനപൂര്‍വം അര മണിക്കൂറെടുത്തിരുന്നുവെന്നും ഇത് ലൈംഗിക ചൂഷണത്തിന് വേണ്ടിയായിരുന്നുവെന്നുമാണ് പ്രോസിക്യൂട്ടറായ ആഡ്രിയാന്‍ ലാന്‍ഗ്ഡെയില്‍ വിചാരണക്കിടെ ഉയര്‍ത്തിക്കാട്ടിയത്. തന്നെ ചൂഷണത്തിന് ഇരയാക്കിയെന്ന് തിരിച്ചറിഞ്ഞ രോഗി ഇ്ക്കാര്യം ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനോട് വെളിപ്പെടുത്തിയിരുന്നുവത്രേ.

എന്നാല്‍ ഇക്കാര്യം പ്രാക്ടീസ് മാനേജരോട് പറയാന്‍ ആ സമയത്ത് സാധിക്കില്ലെന്നായിരുന്നു റിസപ്ഷനിസ്റ്റിന്റെ പ്രതികരണം. തുടര്‍ന്ന് ആ രോഗി സിറ്റി സെന്ററിലെ മാന്‍സ്ഫീല്‍ഡ് ഹൗസ് പോലീസ് സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിക്കുകയായിരുന്നു.

താന്‍ പിന്‍ഭാഗത്ത് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഡോക്ടറുടെ അടുത്ത് പരിശോധനക്ക് പോയതെന്നും എന്നാല്‍ ഞെട്ടിപ്പിക്കുന്ന ദുരനുഭവമാണ് ഇവിടെ വച്ച് ഉണ്ടായതെന്നുമായിരുന്നു പോലീസ് പകര്‍ത്തിയ ഒരു വീഡിയോയില്‍ വാദിയായ രോഗി വെളിപ്പെടുത്തിയത്. ഈ വിഡിയോ വിചാരണ വേളയില്‍ കോടതിയില്‍ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തന്റെ മനോനില താറുമാറായിരുന്നുവെന്നും രോഗി വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends