Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പവർ ബാങ്കുകളെ വിലക്കി ബി.സി.എ.എസ് ; വിമാന യാത്രവരെ മുടങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി അധികൃതർ

11 JANUARY 2018 03:50 PM IST
മലയാളി വാര്‍ത്ത

വിമാന യാത്രക്കാർക്ക് ഇനി മുതൽ വില കുറഞ്ഞ പവർ ബാങ്കുകളുമായി യാത്ര ചെയ്യാൻ കഴിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. പൊതുവെ യാത്രികർ പവർ ബാങ്കുകൾ കൈയിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ ബാഗിൽ സൂക്ഷിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാൽ യാത്രക്കാർ പുലിവാല് പിടിച്ചിരിക്കുകയാണ്.

പവര്‍ ബാങ്കുകള്‍ ഇനി മുതൽ ചെക്ക് ഇന്‍ ബാഗുകളിൽ കൊണ്ടു പോകാന്‍ അനുമതി ഇല്ല. പകരം ഹാന്‍ഡ് ബാഗുകളിൽ കൊണ്ടു പോകാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതിയുള്ളത്. അതും ബ്രാന്‍ഡഡ് ഇനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തരത്തിൽ ഒരു നിബന്ധന നടപ്പിലാക്കിയിരിക്കുന്നതെന്നു അധികൃതർ അറിയിച്ചു.

മൊബൈൽ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനത്തിൽ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) ആണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ടു ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ്. വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പവര്‍ ബാങ്കുകളിലെ ബാറ്ററികള്‍ മാറ്റി സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനിൽ നിന്ന് ഇത്തരത്തിൽ, മാറ്റം വരുത്തിയ പവര്‍ ബാങ്ക് പിടിച്ചെടുത്തിരുന്നു. രാജ്യത്തെ പല വിമാനത്താവളങ്ങളിലും സംശയാസ്പദമായ രീതിയിൽ കടത്തിയ പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്രാദേശിക പവര്‍ ബാങ്കുകളിൽ വളരെ എളുപ്പത്തിൽ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകള്‍ക്കു പകരം സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ കഴിയും. ഈ സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ക്ക് ബി.സി.എ.എസ്. കര്‍ശന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

ചെക്-ഇന്‍ ബാഗേജിൽ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച നിലയിലുള്ള പവര്‍ ബാങ്കുകളും നാടന്‍ പവര്‍ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പവര്‍ ബാങ്കുകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (6 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (6 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (6 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (7 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (7 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (7 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (9 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (9 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (10 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (11 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (11 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (11 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (11 hours ago)

Malayali Vartha Recommends