ഇനി സ്ത്രീകൾക്കും മദ്യം വാങ്ങാം; മദ്യനിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ ജോലി ചെയ്യാം; പുതിയ തീരുമാനവുമായി ശ്രീലങ്ക

ഇനി ശ്രീലങ്കയിൽ സ്ത്രീകൾക്കും മദ്യം വാങ്ങുകയും മദ്യം നിർമിക്കുന്നതും വിൽക്കുന്നതുമായ കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്യാം. മദ്യം വാങ്ങുന്നതിനും മദ്യനിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്നതിനും വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ശ്രീലങ്ക മാറ്റി. 1950-ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ ജോലി ചെയ്യാനോ സ്ത്രീകള്‍ക്ക് അനുവാദമില്ലായിരുന്നു.
പുതിയ നിയമമനുസരിച്ച് റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവെച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha
























