ശുശ്രൂഷിക്കാനെത്തിയ ഹോംനഴ്‌സുമാരെ വൃദ്ധൻ ലൈംഗീകബന്ധത്തിന് നിർബന്ധിക്കുന്നുവെന്ന് പരാതി

ശുശ്രൂഷിക്കാനെത്തുന്ന ഹോംനഴ്‌സുമാരോട് വൃദ്ധനായ സ്റ്റാന്‍ ലീ അപമര്യാദയായി പെരുമാറാൻ തുടങ്ങിയതോടെ നഴ്‌സിംഗ് കെയര്‍ സ്ഥാപനം അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത് നിർത്തി. ഹോംനഴ്‌സിനെ കുളിമുറിയില്‍ വെച്ച് പീഡിപ്പിച്ചതായി ഉയർന്നിരുന്നു. മാത്രമല്ല ഇയാൾ പരിചരിക്കാനെത്തുന്ന ഹോംനഴ്‌സുമാരെ ലൈംഗീകബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കാറുണ്ടെന്നും ബെഡ്‌റൂമില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നുണ്ടെന്നും ഇയാൾക്കെതിരെ ആരോപണങ്ങൾ ഉണ്ട്. ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സീയജ് നഴ്‌സിംഗ് കെയര്‍ എന്ന സ്ഥാപനമാണ് ഇയാൾക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ നിയമസഹായം തേടാനാണ് ഈ സ്ഥാപനം തീരുമാനിച്ചിരിക്കുന്നത്.
മാര്‍വല്‍ കോമിക്സിന്റെ സ്ഥാപകരിലൊരാളും സ്പൈഡര്‍മാന്‍, അയണ്‍മാന്‍, വൂള്‍വറിന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളുടെ സൃഷ്ടാവാണ് ഇദ്ദേഹം. 50 മില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. മനഃപൂർവം സ്റ്റാന്‍ലിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും നഷ്ടപരിഹാരമായി പണം തട്ടാനുള്ള സ്ഥാപനത്തിന്റെ അടവ് മാത്രമാണ് ഇതെന്നുമാണ് സ്റാൻലിയുടെ മാനേജർ പറയുന്നത്.
https://www.facebook.com/Malayalivartha
























