അമേരിക്കയില്‍ ആദ്യമായി ഇന്ത്യന്‍ വംശജനെ വധശിക്ഷയ്ക്കു വിധേയനാക്കുന്നു

2012 ലാണ് നടന്ന കേസിനാസ്ദമായ ഇരട്ടകൊലപാതകം നടന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതി സുഹൃത്തിന്റെ കുഞ്ഞിനെ തട്ടിയെടുക്കുകയും അത് തടഞ്ഞ സത്യവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. രഘു നന്ദന്റെ അപ്പാര്‍ട്ട്മന്റെില്‍ താമസിച്ചിരുന്ന വെങ്കിട്ട് ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയെയാണ് തട്ടിയെടുത്ത്. കുട്ടിയെ തട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊല്ലുകയായിരുന്നു. തട്ടിയെടുത്ത കുഞ്ഞിനെ സ്യൂട്ട് കേസില്‍ ആക്കിയ പ്രതി അത് അപ്പാര്‍ട്ട്മന്റെിലെ ജിമ്മില്‍ കൊണ്ടുവെച്ചു. കുട്ടി സ്യൂട്ട് കെയ്‌സിനകത്തിരുന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളര്‍ ആവശ്യപ്പെട്ട് ചൂതാട്ടത്തിലൂടെയുണ്ടായ കടം വീട്ടാനായിരുന്നു രഘുനന്ദന്റെ പദ്ധതി. 2014 ല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. എച്ച് 1 വിസയിലായിലാണ് രഘുനന്ദന്‍ അമേരിക്കയില്‍ എത്തിയത്.
https://www.facebook.com/Malayalivartha
























