എന്തിനാ വെറുതെ കല്യാണം കഴിക്കാനായി സമയം കളയുന്നത്! ; ചിലവു കുറയ്ക്കാൻ അൻപതുകാരന്റെ മൂന്നു കല്യാണങ്ങളും 'ഒറ്റ പന്തലിൽ'

ഒന്നാണെങ്കിലും മൂന്നാണെങ്കിലും താൻ തന്നല്ലേ കേട്ടേണ്ടതെന്ന വാദവുമായായാണ് ഈ അൻപതുകാരനായ ആഫ്രിക്കക്കാരൻ. സംഭവം എന്നതാണെന്നല്ലേ ? ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വകിസൊ ജില്ലയിലാണ് ഈ വേറിട്ട സംഭവം നടന്നത്. അമിതമായ വിവാഹ ചിലവുകൾ ഒഴിവാക്കാൻ കതാംബി സ്വദേശിയായ മൊഹമ്മദ് സെമന്‍ഡ മൂന്നു യുവതികളെ ഒരുമിച്ച് വിവാഹം ചെയ്തു മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്.
താന്‍ സാമ്പത്തികമായി മോശമാണെന്നറിഞ്ഞിട്ടു കൂടി തന്നോടുള്ള സ്നേഹത്താല്‍ സാമ്പത്തികം അവര്‍ക്കൊരു പ്രശ്നമേയല്ലാതായി, മൂന്നു പേര്‍ക്കും പരസ്പരം പിണക്കവുമില്ല, ഇവർ ഓരോരുത്തര്‍ക്കും വീടുകള്‍ നല്‍കിയിട്ടുണ്ടെന്നും താന്‍ കഠിനാധ്വാനം ചെയ്ത് അവരെ പോറ്റുമെന്ന് അവര്‍ക്കറിയാമെന്നുമാണ് മൊഹമ്മദ് പറയുന്നു.
നാല്‍പ്പത്തിയെട്ടുകാരിയായ സല്‍മത്ത് നലുവുജ്ജെ, ഇരുപത്തിയേഴുകാരിയായ ജാമിയോ നകായിസാ, ഇരുപത്തിനാലുകാരിയായ മസ്തുല്ല നാം വന്‍ജെ എന്നിവരെയാണ് അദ്ദേഹം വിവാഹം ചെയ്തത്. സല്‍മത്ത് നലുവുജ്ജയെ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്ബ് മൊഹമ്മദ് വിവാഹം ചെയ്തതാണ് ഈ ബന്ധത്തില്‍ അവര്‍ക്ക് അഞ്ച് മക്കള്‍ ഉണ്ട്. ഇവരുടെ വിവാഹബന്ധം പുതുക്കുകയായിരുന്നു ചടങ്ങില്‍.
https://www.facebook.com/Malayalivartha
























