ഡിവോഴ്സ് ചെയ്യാനൊരുങ്ങി ഭർത്താവ് ; കാരണം കേട്ടാൽ ആരും ഈ ഭാര്യയെ ഡിവോഴ്സ് ചെയ്തു പോകും

തൊട്ടതിനും പിടിച്ചതിനും വഴക്കുണ്ടാക്കുന്ന ഭാര്യാഭർത്താക്കന്മാർ നമ്മുക്കിടയിലുണ്ട് എന്നാൽ ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങൾ വളർന്നു ഒടുവിൽ ബന്ധം വേർപെടുത്തുന്നതിനു തന്നെ കാരണമാകുന്നു. ഇവിടെ ഭർത്താവ് വിവാഹ മോചനത്തിനായി അഭ്യർത്ഥക്കുന്നതെന്തിനെന്നു കേട്ടാൽ ഏവരും ഒന്ന് അമ്പരക്കും. തായ്‍വാന്‍ സ്വദേശി ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള കാരണം ഭാര്യക്ക് വൃത്തിയില്ലാത്തതിനാലെന്നാണ് തായ് പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭാര്യക്ക് വ്യക്തിശുചിത്വമില്ലാത്തത് തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് ഭര്‍ത്താവ് പറയുന്നത്. പല്ല് തേക്കുകയോ തലമുടി കഴുകുകയോ ചെയ്യാത്ത ഭാര്യ വന്നു വന്ന് ഇപ്പോള്‍ കുളിക്കുന്നത് വരെ വര്‍ഷത്തിലൊരിക്കലായി. വിവാഹത്തിന് മുന്‍പ് ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കുമായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മാത്രമല്ല താന്‍ ജോലിക്ക് പോകുന്നതും ഭാര്യക്ക് ഇഷ്ടമല്ലെന്നും ഭര്‍ത്താവും പറയുന്നു.
ജോലി ഉപേക്ഷിച്ച ഇയാൾ ജീവിതച്ചെലവുകള്‍ക്കായി അമ്മായി അമ്മയെ ആശ്രയിക്കേണ്ട സ്ഥിതി വന്നപ്പോള്‍ ഭാര്യയോട് പറയാതെ 2015ല്‍ അവിടെ നിന്നും മാറിത്താമസിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. എന്നാൽ ഒരു കമ്പനിയില്‍ ജോലിക്കു കയറി കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ജോലിക്ക് പോകുന്നതായി കണ്ട ഭാര്യ ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചതിനെതുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് യുവാവ് വിവാഹ മോചനം ഫയല്‍ ചെയ്തത്.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഭാര്യ നിഷേധിച്ചു കൊണ്ടു മുന്നോട് വന്നിരിക്കുകയാണ്. തന്റെ മാതാപിതാക്കള്‍ മരുമകനെ മകനെ പോലെയാണ് നോക്കുന്നതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























