ഭർത്താവിന് നേരെ ഭാര്യയുടെ വധശ്രമം; കാരണം തിരക്കിയ ഉദ്യോഗസ്ഥർ അമ്പരന്നു പോയി

ദാമ്പത്യ പ്രശനങ്ങൾ ഇല്ലാത്ത വീടുകളില്ലെന്നു തന്നെ പറയാൻ കഴിയും എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചാലോ? .വീട്ടിലെ ടോയ്ലറ്റിനുള്ളിൽ കയറിയ ഭർത്താവിനു പിന്നാലെ ചെന്ന ഭാര്യ ഭർത്താവിനെ വധിക്കാൻ ശ്രമം നടത്തിയിക്കുകയാണ്.
അമേരിക്കയിലെ അരിസോണയിലാണ് സംഭവം അരങ്ങേറിയത് ഭർത്താവ് പോലീസിനെ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ അന്വേഷണ ഉദ്യോഗസ്ഥരാണ് വിവരങ്ങൾ പുറത്തുവിട്ടത്. പോലീസിനോട് ഇദ്ദേഹം പറഞ്ഞതിങ്ങനെ: ഞങ്ങൾ വിവാഹിതരായിട്ട് മുപ്പത് വർഷങ്ങളായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഭാര്യ വീട്ടിൽ വഴക്കായിരുന്നു. കഴിഞ്ഞ ദിവസം ഞാൻ ടോയ്ലറ്റിനുള്ളിൽ കയറിയപ്പോൾ പിന്നാലെ കയറിയ ഇവർ എനിക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
എന്നാൽ പോലീസെത്തി കസ്റ്റഡിയിലെടുത്തതിനു പിന്നാലെ വിചിത്ര വാദമാണ് യുവതി പറഞ്ഞത്. താൻ പറയുന്നതൊന്നും കേൾക്കാതിരുന്ന ഭർത്താവിന്റെ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ് ഈ അക്രമം ചെയ്തതെന്നും. എന്നാൽ ഭിത്തിക്കു നേരെയാണ് താൻ നിറയൊഴിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ തലയിൽ നിന്നും ഏഴ് ഇഞ്ച് മാറിയാണ് വെടിയുണ്ട ഭിത്തിയിൽ പതിച്ചിരിക്കുന്നത്. ഇവർക്കെതിരെ പോലീസ് കേസ് എടുതാതായും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























