മാധ്യമസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും വൻ തിരിച്ചടി; ന്യൂസ് ഫീഡിൽ അടിമുടി മാറ്റങ്ങള്‍ക്ക് ഒരുങ്ങി ഫേസ്ബുക്ക്

ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയ നെറ്റുവർക്കായ ഫേസ്ബുക്ക് അടിമുടി മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഫേസ്ബുക്ക് അവരുടെ ന്യൂസ് ഫീഡ് മെട്രിക്ക്സ് വീണ്ടു മാറ്റുകയാണ്. ബിസിനസ് സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ കുറയ്ക്കുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പോസ്റ്റുകള്‍ കൂടുതലായും കാണിക്കാനുള്ള സുപ്രധാന തീരുമാനമാണ് ഫേസ്ബുക്ക് കൈക്കൊണ്ടിരിക്കുന്നത്.
ഫേസ്ബുക്ക് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കുമാണ് ഇത് കാര്യമായ തിരിച്ചടിയാവുക. ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യസ് ഫീഡാണ് ഇനി ഫേസ്ബുക്കിലുണ്ടാവുക. നിലവില്‍ കമ്പനികളുടെയും മാധ്യമസ്ഥാപനങ്ങളുടെയുമെല്ലാം പോസ്റ്റുകൾ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ നിറയുന്നതിനാൽ ഇക്കാര്യം ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി സ്ഥിതീകരിച്ചു.

ഫേസ്ബുക്കില്‍ ഉപയോക്താക്കള്‍ ചെലവിടുന്ന സമയം എറ്റവും മികച്ച സമയമാക്കി മാറ്റണമെന്നും പ്രിയപ്പെട്ടവരുമായി കൂടുതല്‍ അടുക്കാനും ബന്ധപ്പെടാനുമുള്ള സൗകര്യം ഒരുക്കണമെന്നും സുഹൃത്തുക്കളെയും ബന്ധുക്കളേയും ഒരുമിച്ചുകൊണ്ടുവന്നുള്ള ഒരു അനുഭവമായിരിക്കനാമെന്നും സക്കര്‍ബര്‍ഗ് തന്റെഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പൊതു ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പകരം പരിചിതരായവര്‍ ഇടപെടുന്ന പോസ്റ്റുകള്‍ക്കായിരിക്കും ഇനി ന്യൂസ് ഫീഡില്‍ പ്രാമുഖ്യം ലഭിക്കുക. മാധ്യമങ്ങള്‍, ബ്രാന്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കും മറ്റും ന്യൂസ് ഫീഡില്‍ കാര്യമായ പരിഗണന ലഭിക്കില്ല.
പകരം ക്രിയാത്മകമായ ആശയവിനിമയങ്ങള്‍ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുന്‍കൂട്ടി റെക്കോഡ് ചെയ്യുന്ന വീഡിയോകളേക്കാള്‍ ആളുകളുടെ ഇടപെടല്‍ കൂടുതലുള്ള ലൈവ് വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കും.
https://www.facebook.com/Malayalivartha
























