അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പോണ്‍ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം സണ്ണിലിയോണ്‍; പ്രമുഖ പോൺ സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും പോണ്‍ വീഡിയോ കാണുന്നതും ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി റിപ്പോർട്ടുകൾ. 2017ല്‍ ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ കണ്ടവരുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരിക്കുന്നു.
പ്രമുഖ അശ്ലീല വീഡിയോ വെബ്സൈറ്റായ പോണ്‍ ഹബ്ബ് ആണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. മുന്‍ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം ഇന്ത്യയ്ക്കാരെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം അമേരിക്കയും ബ്രിട്ടനും സ്വന്തമാക്കി.
2016 സെപ്റ്റംബറില്‍ മുകേഷ് അംബാനി ജിയോ 4 ജി വിപ്ലവം ഇന്ത്യയില്‍ കെട്ടഴിച്ചതോടെയാണ് പോണ്‍ സൈറ്റുകള്‍ കൂടുതലായി സന്ദര്‍ശിക്കാന്‍ ആളുകള്‍ തുടങ്ങിയത്. സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് ലഭിച്ചതോടെ, വീഡിയോ കാണുന്നതിന് കൂടുതല്‍ സൗകര്യം ലഭിച്ചു. ഫോണില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭിച്ചതോടെ പോണ്‍ സൈറ്റുകള്‍ കാണാന്‍ കൂടുതല്‍ സ്വകാര്യത ലഭിക്കുകയും ചെയ്തു.
28.5 ബില്ല്യണ്‍ ആണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു മാത്രം പോണ്‍ഹബ് സന്ദര്‍ശിച്ച ആളുകളുടെ എണ്ണം. ഓരോ ദിവസവും ഇന്ത്യയില്‍ നിന്ന് 8.1 കോടി പേരാണ് അശ്ലീല വീഡിയോ കാണാന്‍ പോണ്‍ഹബില്‍ എത്തുന്നത്. അതേസമയം എച്ച്‌ഡി വീഡിയോ ആണ് ഏവരും കൂടുതലായി തിരയുന്നത്.

30 ശതമാനം സ്ത്രീകളാണ് ഇന്ത്യയില്‍ നിന്ന് പോണ്‍ കാണുന്നതു എന്നതാണ് മറ്റൊരു കണ്ടെത്തല്‍. 2017 ല്‍ ഇന്ത്യയില്‍ നിന്നു പോണ്‍ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 129 ശതമാനം വര്‍ദ്ധനവ് ആണ് ചൂണ്ടിക്കാട്ടുന്നത് അതായത് മുന്‍ വര്‍ഷത്തേക്കാള്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് പ്രകടമാകുന്നത്. ഇനി കാണന്നവരുടെ പ്രായത്തിലേക്ക് വരുമ്പോൾ ഭൂരിഭാഗവും 18നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ എത്തുന്നത്. 35 വയസ് ആണ് രാജ്യാന്തര തലത്തിലെ ശരാശരി പ്രായം.

പോണ്‍ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം എന്ന പട്ടികയില്‍ സണ്ണിലിയോണ്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ബോളിവുഡ് സിനിമ താരമായിട്ടും സണ്ണിലിയോണിന്റെ പോണ്‍ കാണുന്നവര്‍ കുറവല്ല. പോണ്‍ നിര്‍മാണ വിപണിയില്‍ നിന്ന് വിരമിച്ച മിയ കലിഫ രണ്ടാം സ്ഥാനവും ബോളിവുഡ് താരം കത്രീന കൈഫ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
https://www.facebook.com/Malayalivartha























