പതിനൊന്നുകാരിയുടെ വയര്‍ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

പതിനൊന്നുകാരിയുടെ വയര്‍ കണ്ട് ക്രമാതീതമായി വളരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. ക്വീന്‍സ്ലാന്‍ഡ് സ്വദേശിനിയായ ചെറിഷ് റോസ് ലാവേല്‍ എന്ന പതിനൊന്നുകാരിയില്‍ പെട്ടെന്നാണ് ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ക്രമാതീതമായി കുട്ടിയുടെ ഭാരം കുറയുകയും വയര്‍ വീര്‍ക്കാനും തുടങ്ങി. തുടര്‍ന്ന് അമ്മയായ ലുയിസ് മകളെ ആശുപത്രിയില്‍ കാണിക്കാന്‍ തീരുമാനിച്ചു. ആദ്യ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണോ എന്നു വരെ ഡോക്ടര്‍മാര്‍ തെറ്റിദ്ധരിക്കുകയുണ്ടായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ഗര്‍ഭാശയത്തില്‍ പത്തു കിലോയോളം ഭാരമുള്ള ഒരു ട്യൂമര്‍ വളരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയില്‍ ഇത്തരം ഒരു ട്യൂമര്‍ വളരെ അപൂര്‍വമായിരുന്നു. മാരകമായ ഒരു തരം കാന്‍സര്‍ ആണ് ചെറിഷിനു എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇപ്പോള്‍ മകളുടെ ചികിത്സയ്ക്കായി സ്വന്തമായി നടത്തി വന്ന കട വില്‍ക്കാന്‍ ഒരുങ്ങുകയാണ് ലൂയിസ്. മകളുടെ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പാണ് തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് ലൂയിസ് പറയുന്നു.
https://www.facebook.com/Malayalivartha
























