19 കാരൻ ഓണ്‍ലൈനില്‍ നിന്നും വാങ്ങിയത് ബോംബ്; കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ല മാതാപിതാക്കളെ ക്രൂരമായി കൊന്ന് തള്ളാൻ പ്ലാൻ ചെയ്തു; ഒടുവിൽ കിട്ടിയതോ മുട്ടൻ പണി

ബ്രിട്ടിഷുകാരിയായ കാമുകിയെ മാതാപിതാക്കള്‍ അംഗീകരിച്ചില്ല. കലിപൂണ്ട് 19 കാരൻ മാതാപിതാക്കളെ കൊന്ന് തള്ളാൻ പ്ലാൻ ചെയ്തു.റിമോര്‍ട്ട് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോംബുകള്‍ കാറിനുള്ളില്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം.
ഇതിനായി ആല്‍ഫ ബേ എന്ന വെബ്‌സൈറ്റ് വഴി ഇയാള്‍ ബോബ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഇതു മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വേഷമാറി എത്തിയ ശേഷം യഥാര്‍ത്ഥ ബോംബിന് പകരം ഇയാള്‍ക്കു ഡമ്മി ബോംബ് നല്‍കുകയായിരുന്നു.
ഇതിനു ശേഷം കൗമാരക്കാരന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ബോംബ് വാങ്ങുന്നതിനു മുമ്പ് ഇയാള്‍ പല തരത്തിലുള്ള മയക്കുമരുന്നുകളും ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ശ്രമിച്ചിരുന്നു. തുടന്നാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ വംശജനായ യുവാവിനെ ബ്രിട്ടിഷ് കോടതി എട്ടുവര്‍ഷം തടവിനു ശിക്ഷിച്ചു. വോള്‍വള്‍ഹാംപ്ടണിലെ താമസക്കാരനായ ഗുര്‍തേജ് സിംഗ് രണ്‍ധാവയെയാണ്(19) ബര്‍മിംങ്ഹാം കോടതിയാണ് ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha
























