ടെലഗ്രാമിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാന്‍ സര്‍ക്കാര്‍ നീക്കി

സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ആപ്പ് ആയ ടെലഗ്രാമിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഇറാനിലെ സര്‍ക്കാര്‍ നീക്കി. 2009 മുതല്‍ രാജ്യം അരക്ഷിതാവസ്ഥയില്‍ ആയതോടെയാണ് ഇറാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ ഇന്‍സ്റ്റഗ്രാമും ടെലഗ്രാമും സര്‍ക്കാര്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടെലഗ്രാമിന്റെ വോയിസ് കോളുകളും നിരോധിച്ചിരുന്നു. ഡിസംബറില്‍ നടന്ന പ്രക്ഷോഭത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരത്തോളം പേര്‍ അറസ്റ്റിലുമായി. ഇപ്പോള്‍, പ്രക്ഷോഭങ്ങള്‍ക്ക് ശമനം വന്നതോടെയാണ് സര്‍ക്കാര്‍ നിരോധനത്തില്‍ ഇളവ് അനുവദിച്ചത്.
ടെലഗ്രാമിന് ഇറാനില്‍ നാലു കോടി ഉപയോക്താക്കളാണുള്ളത്. ഇന്റര്‍നെറ്റിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫില്‍ട്ടറിംഗ് മറികടക്കാന്‍ ഇറാനിലെ ജനങ്ങള്‍ വി.പി.എന്‍ നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ ടെലഗ്രാമാണ് ഉപയോഗിച്ചു വന്നത്.
https://www.facebook.com/Malayalivartha
























