പെറുവിൽ വൻ ഭൂചലനം, സുനാമി തിരമാലകൾ ഉയരുമെന്ന് മുന്നറിയിപ്പ് ;ആശങ്കയോടെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ

ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ വൻ ഭൂചലനം. അകാരി നഗരത്തിനു 42 കിലോമീറ്റർ തെക്കായിരുന്നു യുഎസ് ജിയോളജിക്കൽ സർവേയുടെ റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒൗദ്യോഗികമായി സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. അതേസമയം, രാജ്യത്തിന്റെ ചില തീരപ്രദേശങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദി പസഫിക് സുനാമി വാണിംഗ് സെന്റർ അറിയിച്ചു.
https://www.facebook.com/Malayalivartha
























