ട്രംപ് മാപ്പ് പറയണമെന്ന ആവശ്യം ശക്തം; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ആഫ്രിക്കൻ രാജ്യങ്ങൾ

ആഫ്രിക്കന്‍ ജനതയ്ക്കെതിരായ വിവാദ പരാമർശത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്നാവശ്യം ശക്തമാകുന്നു. ആഫ്രിക്കന്‍ ജനതയെ വൃത്തികെട്ട രാജ്യക്കാർ എന്നാണ് ട്രംപ് പരാമർശിച്ചത്. തുടർന്ന് ഇത് വിവാദമായതോടെ താൻ അങ്ങനെയൊരു പരാമർശം നടത്തിയില്ലെന്ന് വ്യക്തമാക്കി ട്രംപ് രംഗത്തെത്തിയിരുന്നു.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്നു കൊണ്ടായിരുന്നു ആഫ്രിക്കന്‍ യൂണിയന്‍ മിഷന്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. യോഗത്തിൽ വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























