യാത്രാവിമാനം റൺവേയിൽ നിന്ന് തെന്നിമാറി; കടലില്‍ പതിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

തുര്‍ക്കിയില്‍ റണ്‍വേയില്‍നിന്ന് യാത്രാ വിമാനം തെന്നിമാറി. കടലിന് സമീപത്ത് സ്ഥിതി ചെയ്യുന്ന തുര്‍ക്കിയിലെ ട്രാബ്സണ്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്. തെന്നിമാറിയ വിമാനം തലനാരിഴയ്ക്കാണ് കടലില്‍ പതിക്കാതെ രക്ഷപ്പെട്ടത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അങ്കാറയില്‍ നിന്നും ട്രാബ്സണിലേക്ക് വന്ന പെഗാസസ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 - 800 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞതിനാല്‍ വിമാനം കടലില്‍ വീണില്ല. ശനിയാഴ്ച രാത്രി വൈകിയായിരുന്നു അപകടം. 162 യാത്രക്കാരെയും രണ്ട് പൈലറ്റുമാരെയും വിമാന ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി പെഗാസസ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























