ഡിവൈഡറില്‍ ഇടിച്ച് പൊങ്ങിയ കാര്‍ ചെന്നു പതിച്ചത് കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ; നടുക്കം മാറാതെ പ്രദേശ വാസികൾ

അമിതവേഗതയില്‍ എത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുയര്‍ന്നത് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ. ദന്ത ഡോക്ടറുടെ ഓഫീസിന്‍റെ രണ്ടാം നിലയിലേക്കാണ് വെള്ള സെഡന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് കാലിഫോര്‍ണിയയിലെ സാന്‍റാ ആനയിലാണ് സംഭവം.
രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്അപകടം സംഭവിച്ച ഉടൻ ഇതില്‍ ഒരാള്‍ പുറത്തിറങ്ങി എന്നാൽ മറ്റേ ആൾ ഒരു മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങി കിടന്നു. ഇവർ നാര്‍കോട്ടിക്സ് ഉപയോഗിച്ചിരുന്നതായി സമ്മതിച്ചു.
അതെ സമയം അപകടത്തെ തുടർന്ന് ഓഫീസിന്‍റെ താഴത്തേ നിലയില്‍ സൂക്ഷിച്ചിരുന്ന ഫയലുകൾക്കും മറ്റും ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് എടുത്തത്.
https://www.facebook.com/Malayalivartha
























