ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനു മുൻപ് കൊഞ്ചിനെ കൊല്ലേണ്ടരീതി എങ്ങനെയെന്ന് വിവരിച്ച് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍

ഭക്ഷണത്തിനായി കൊഞ്ച് ഉപയോഗിക്കുമ്പോൾ തിളപ്പിക്കുന്നതിനു മുന്‍പ് അതിന് ജീവനില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സ്വിസ് സര്‍ക്കാര്‍. കൊഞ്ചിനെ കൊല്ലുന്ന രീതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടാണ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്നാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
പാകം ചെയ്യുന്നതിനു മുന്‍പ് ഷോക്കടിപ്പിച്ചോ തലയ്ക്ക് ക്ഷതം ഏല്‍പ്പിച്ചോ കൊഞ്ചിനെ കൊന്നിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.പ്രാണികളെപ്പോലെ കൊഞ്ചിനും തലച്ചോറോ സങ്കീര്‍ണ്ണമായ നാഡീവ്യൂഹമോ ഇല്ലാത്തിനാല്‍ വേദന അറിയാന്‍ കഴിയില്ലെന്ന് ലോബ്സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് വിഭാഗം പറയുന്നത്. മൃഗങ്ങളെ ദയാപൂര്‍വ്വം കൊല്ലാവുന്ന അനേകം മാര്‍ണ്മങ്ങള്‍ നിലവിലുണ്ടെന്നും അവ പാലിച്ചുകൊണ്ട് വേണം മൃഗങ്ങളെ കൊല്ലേണ്ടെതെന്നും മൃഗക്ഷേമ വകുപ്പ് പറയുന്നു.
ഉത്തരവിനു ശേഷം വേദന അനുഭവിക്കാന്‍ കഴിയുന്ന ജീവിയാണോ കൊഞ്ച് എന്ന തരത്തില്‍ വരെ സജീവ ചര്‍ച്ചകളാണ് സ്വിറ്റ്സര്‍ലണ്ടിൽ നടക്കുന്നത്. കട്ടിയുള്ള പുറം തോടുള്ള കടല്‍ ജീവികളായ ഞണ്ടുകള്‍ക്ക് വേദനയും ഇലക്‌ട്രിക് ഷോക്കുകളും അനുഭവവേദ്യമാകുമെന്ന് 2010 ല്‍ പുറത്തുവന്ന ചില പഠനങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























